Connect with us

Kerala

ബാര്‍കോഴ; അന്തിമ തീരുമാനം കോടതിയുടേത്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്നും അതില്‍ സര്‍ക്കാറിന്റെ ഇടപെടലുണ്ടാകില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല. ബാര്‍ കോഴക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ചു. ഇനി കോടതിയുടെ സൂക്ഷ്മ പരിശോധനയാണ്. അതില്‍ താന്‍ അഭിപ്രായം പറയുന്നത് കോടതിയലക്ഷ്യമാണ്. വിജിലന്റ് കേരളയുടെ ഭാഗമായി താഴെത്തട്ടില്‍ വരെയുള്ള അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് പറയുമ്പോള്‍ മുകള്‍ത്തട്ടില്‍ നടക്കുന്ന അഴിമതിയോട് മുഖംതിരിക്കുകയല്ലേ എന്ന ചോദ്യത്തിന് എല്ലാ തരം അഴിമതിയും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു മറുപടി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് വിജിലന്‍സിനുള്ളത്. ഭരണ രംഗത്തെ അഴിമതിയെക്കുറിച്ചുള്ള മന്ത്രിക്കുള്ള ആശങ്കയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് മൊത്തത്തില്‍ പറഞ്ഞതാണെന്നും ഇന്ത്യന്‍ സമൂഹത്തിലാകെ പടര്‍ന്നുപിടിച്ചിട്ടുള്ള അഴിമതിയെത്രയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.