Connect with us

Kerala

പാഠപുസ്തക പ്രതിസന്ധി: ഉന്നതതല യോഗത്തിലും പരിഹാരമായില്ല

Published

|

Last Updated

കൊച്ചി: പാഠപുസ്തക പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലും പരിഹാരമായില്ല. കെ ബി പി എസ് നിരക്കില്‍ പുസ്തകം അച്ചടിക്കാന്‍ പറ്റില്ലെന്ന് മണിപ്പാല്‍ പ്രസ് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിന് കോടതി നിര്‍ദേശ പ്രകാരം നടന്ന യോഗമാണ് അലസി പിരിഞ്ഞത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതിയില്‍ പാഠപുസ്തക അച്ചടി തീര്‍ക്കാന്‍ കഴിയില്ലെന്ന് കെ ബി പിഎസ് എം ഡി എം ജി രാജമാണിക്യം അറിയിച്ചു. കെ ബി പി എസ് നിരക്കില്‍ പുസ്തകം അച്ചടിച്ചു തരണമെന്ന് സര്‍ക്കാര്‍ മണിപ്പാല്‍ പ്രസ്സിനോട് ആവശ്യപ്പെട്ടെങ്കിലും 25 ശതമാനം അധിക നിരക്കും ഗതാഗത ചെലവും നല്‍കണമെന്നാണ് മണിപ്പാല്‍ ടെക്‌നോളജീസ് പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യാണ് ശ്രമം പരാജയപ്പെട്ടു. ഇനി കെ ബി പി എസ് നിരക്കില്‍ അച്ചടിക്ക് തയ്യാറുള്ള മറ്റു പ്രസ്സുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ മാസം 20 ന് അകം അച്ചടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യോഗത്തിലുണ്ടായ നിര്‍ദേശങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കും. പുതിയ പ്രസ്സുകള്‍ക്ക് അച്ചടിഉത്തരവ് നല്‍കി യഥാസമയം പുസ്തകങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമോയെന്നും യോഗത്തില്‍ ആശങ്കയുയര്‍ന്നു.

Latest