Connect with us

First Gear

1,200 പട്ടാളവാഹനങ്ങള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ടാറ്റയ്ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി; ഇന്ത്യന്‍ സൈന്യത്തിനായി ആറ് വീല്‍ ഡ്രൈവ് ഹൈ മൊബിലിറ്റി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ നിര്‍മിച്ചുകൊടുക്കാനുള്ള ഓര്‍ഡര്‍ ടാറ്റ മോട്ടോഴ്‌സിനു ലഭിച്ചു. ആകെ 1,200 എണ്ണമാണ് നിര്‍മിച്ചു നല്‍കുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ വാഹനനിര്‍മാതാവിന് ഇത്ര വലിയൊരു ഓര്‍ഡര്‍ ലഭിക്കുന്നത്.900 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. അതിദുര്‍ഘടമായ പ്രതലത്തിലൂടെ പായാന്‍ കഴിവുള്ള ആള്‍ ടെറെയ്ന്‍ ആള്‍ വീല്‍ െ്രെഡവ് ഡ്രൈവ് ട്രക്ക് 25 മാസം നീണ്ട പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഭാരമേറിയ വെടിക്കോപ്പുകളും ഉപകരണങ്ങളുമൊക്കെ കയറ്റാനും ഇറക്കാനുമുള്ള ക്രെയിന്‍ ടാറ്റയുടെ പട്ടാളവാഹനത്തിലുണ്ട്. ചെളിയും മണലും വെള്ളവുമൊക്കെ നിറഞ്ഞ പ്രതലത്തിലൂടെ അനായാസം നീങ്ങാന്‍ വാഹനത്തിന് കഴിയും. സെന്റര്‍ ടയര്‍ ഇന്‍ഫ്‌ലേഷന്‍ സിസ്റ്റം ഈ വാഹനത്തിലുണ്ട്. ഡ്രൈവര്‍ക്ക് വാഹനത്തിനുള്ളില്‍ ഇരുന്നുകൊണ്ടു തന്നെ ടയറുകളിലെ വായു മര്‍ദംം ക്രമീകരിക്കാന്‍ ഈ സംവിധാനം സഹായിക്കും. ഡ്രൈവര്‍ ക്യാബിനില്‍ എസിയുണ്ട്.
1958 മുതല്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ ഇന്ത്യന്‍ മിലിട്ടറി,പാരാ മിലിട്ടറി വിഭാഗങ്ങള്‍ക്ക് ടാറ്റ മോട്ടോഴ്‌സ് വിതരണം ചെയ്തിട്ടുണ്ട്.