Connect with us

International

പശ്ചിമേഷ്യ ഖാദിര്‍ അദ്‌നാനെ ഇസറാഈല്‍ മോചിപ്പിച്ചു

Published

|

Last Updated

ടെല്‍ അവീവ്: അമ്പത്താറ് ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവില്‍ ഫലസ്തീന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഖാദിര്‍ അദ്‌നാനെ ഇസറാഈല്‍ ജയില്‍ മോചിതനാക്കി. ഇന്നലെ ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ കുടുംബാംഗങ്ങളുടെ അടുത്ത് അദ്ദേഹം എത്തിച്ചേര്‍ന്നു. വിചാരണ കൂടാതെ തടവില്‍ വെക്കുന്നതിനെതിരെയുള്ള ഇസ്‌റഈല്‍വിരുദ്ധ നിരാഹാര യുദ്ധം ക്യാമ്പയിന്റെ ഭാഗമായാണ് അദ്ദേഹം നിരാഹാരം കിടന്നിരുന്നത്. ഫലസ്തീനികള്‍ക്കിടയിലെ സന്തോഷം ഞാന്‍ കാണുന്നുണ്ട്. ജയിലില്‍ കഴിയുന്നവരുടെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള അവരുടെ പ്രതീക്ഷയും വേദനയും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നെ അറസ്റ്റ് ചെയ്യുക വഴി വലിയ തെറ്റാണ് ഇസ്‌റാഈല്‍ അധിനിവേശകര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അദ്‌നാനെ കഴിഞ്ഞ മാസം നാലിന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.