Connect with us

Kerala

ഫയര്‍ ഫോഴ്‌സ് ആധുനികവത്കരണം: 175 കോടിയുടെ ഭരണാനുമതി

Published

|

Last Updated

തിരുവനന്തപുരം: ഫയര്‍ ഫോഴ്‌സിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി 175 കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. കഴിഞ്ഞ കുറേക്കാലമായി ഫയര്‍ ഫോഴ്‌സിന്റെ ആധുനികവത്കരണം പലകാരണങ്ങള്‍ കൊണ്ടും മുടങ്ങിക്കിടക്കുകയായിരുന്നു. വന്‍കിട കെട്ടിടങ്ങളില്‍ തീപ്പിടിത്തമുണ്ടാകുമ്പോള്‍ അവിടെ എത്തിച്ചേരുന്നതിനുള്ള വലിയ ലാഡറുകള്‍ ഉള്‍പ്പെടെ പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ആവശ്യമായ ആധുനിക സംവിധാനങ്ങളും ഇതിലൂടെ ഫയര്‍ ഫോഴ്‌സിന് സ്വന്തമാക്കാന്‍ സാധിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ചുമതലയുള്ള റവന്യു മന്ത്രി അടൂര്‍ പ്രകാശ്, ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നറ്റോ, റവന്യു സെക്രട്ടറി വിശ്വാസ് മേത്ത, ഫിനാഷ്യല്‍ എക്‌സ്‌പെന്റ്‌റിച്ചര്‍ സെക്രട്ടറി ബി ശ്രീനിവാസ്, ഫയര്‍ ഫോഴ്‌സ് കമാന്റ് ജനറല്‍ ഡോ. ജേക്കബ് തോമസ് പങ്കെടുത്തു.

Latest