Connect with us

Ongoing News

ജയവര്‍ധനെ ഇംഗ്ലണ്ട് നിരയിലേക്ക്

Published

|

Last Updated

ലണ്ടന്‍: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനെ ഇംഗ്ലണ്ടിന്റെ കോച്ചിംഗ് സ്റ്റാഫായേക്കും. ലങ്കയെ 2014 ടി20 ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച പോള്‍ ഫാര്‍ബ്രേസ് മഹേലയുമായി ചര്‍ച്ച നടത്തി. ഇംഗ്ലണ്ട് ടീം ഡയറക്ടറായ ആന്‍ഡ്രൂ സ്‌ട്രോസിന്റെ അനുമതി കൂടി ലഭിച്ചാല്‍ കരാറിലെത്തും.
ഇംഗ്ലണ്ടിന്റെ കോച്ചായ ട്രെവര്‍ ബെയ്‌ലിസിന് ശ്രീലങ്കയുടെ കോച്ചായിരുന്നപ്പോള്‍ മഹേലയോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവമുണ്ട്. ഇതാണ്, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ജയവര്‍ധനെയെ തന്റെ കോച്ചിംഗ് സ്റ്റാഫിലേക്ക്, ബാറ്റിംഗ് ഉപദേശകനായി കൊണ്ടുവരാന്‍ ആശയം തോന്നിയത്. പതിനെട്ട് വര്‍ഷ കരിയറില്‍ ജയവര്‍ധനെയുടെ ബാറ്റിംഗ് റെക്കോര്‍ഡ് അനുപമമാണ്. ഏഷ്യന്‍ ഉപഭൂഖണ്ഡ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുക എന്നതാകും ജയവര്‍ധനെയെ കാത്തിരിക്കുന്ന ദൗത്യം. ആഷസിന് പുറമെ, അടുത്ത പതിനെട്ട് മാസം ഇംഗ്ലണ്ടിന് യു എ ഇയില്‍ പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്ക, പാക്കിസ്ഥാന്‍ ടീമുകളുമായി നാട്ടില്‍ പരമ്പര ഇങ്ങനെ തിരക്കാണ്. 2016 ടി20 ലോകകപ്പ് ഇന്ത്യയിലാണ്. ഏഷ്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന മഹേലയെ ഒപ്പം നിര്‍ത്തി നേട്ടം കൊയ്യാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ പദ്ധതി.

Latest