Connect with us

Kerala

വിദ്യാര്‍ഥിനികളുടെ മരണം: അന്വേഷണത്തിന് പുതിയ സംഘം

Published

|

Last Updated


പത്തനംതിട്ട: കോന്നി സ്വദേശികളായ വിദ്യാര്‍ഥിനികളെ പാലക്കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അനേഷിക്കാന്‍ അടൂര്‍ ഡി.വൈ.എസ്.പി നസീമിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപികരിച്ചതായി മധ്യമേഖല ഡി.ഐ.ജി മനേജ് ഏബ്രഹാം പറഞ്ഞു. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരുഹതയുള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചികില്‍സയിലിരിക്കുന്ന പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയാലേ വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളു. എന്നാല്‍ പോലിസ് പറയുന്നത് : വിദ്യാര്‍ഥിനികളെ കാണായ
ഒമ്പതാം തീയതി ഇവര്‍ പത്തനംതിട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ആഭരണങ്ങള്‍ പണയം വെച്ചശേഷം ഇവര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ടിക്കറ്റെടുത്തു യാത്ര തുടര്‍ന്നു . ഇവര്‍ മാവേലിക്കര സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ കയറേണ്ട ട്രെയിന് ഇതല്ലെന്ന് ബോധ്യപ്പെട്ടു തുടര്‍ന്ന് അവിടെ ഇറങ്ങി ടിക്കറ്റ് റീഫണ്ട് ചെയ്യാന്‍ ശ്രമിച്ചു. അതിന് താമസിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ മൂവരും എറണാകുളത്തേക്ക് ട്രെയിന്‍ കയറി. അവിടെ നിന്ന് ബാഗ്ലൂര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സന്ദര്‍ശനം നടത്തി. പിന്നീട് വീണ്ടും എറണാകുളത്ത് മടങ്ങിയെത്തി. അവിടെ നിന്ന് വീണ്ടും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ എത്തി. ഇവിടെ നിന്നും മടങ്ങും വഴിയാകണം ആത്മഹത്യചെയ്തതെന്നാണ് സംശയിക്കുന്നത്. മരണപ്പെട്ട രാജി, ആതിര എന്നിവരുടെ ഡയറികള്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ മാനസിക സമ്മര്‍ദ്ധത്തിലായിരുന്നുവെന്നും മരണത്തെക്കുറിച്ചും മറ്റും ഡയറില്‍ കൂടുതലായി എഴുതിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക നില വളരെ താഴ്ന്നതും പെണ്‍കുട്ടികളെ നിരാശയിലാഴ്ത്തിയതായും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ബാഗുകളില്‍ നിന്ന് മൂവരും സഞ്ചരിച്ച ടിക്കറ്റുകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പോലിസ് പറയുന്നു. മൂവരുടെയും ഫേയ്‌സ് ബുക്ക് , ഫോണ്‍കോള്‍ ഡാറ്റ എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മുപ്പതോളം സഹപാടികളെയും ബന്ധക്കളെയും ചോദ്യം ചെയ്തു. ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിച്ച് മൃതദേഹം ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

rajiiii konnniii  copy

 

Latest