Connect with us

National

മികച്ച നൂറ് സ്ത്രീകളെ കണ്ടെത്താന്‍ കേന്ദ്രം ഫേസ്ബുക്കുമായി സഹകരിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയ രാജ്യത്തെ 100 സ്ത്രീകളെ കണ്ടെത്താന്‍ ഫേസ്ബുക്കുമായി സഹകരിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പരിപാടി. #100 ംീാലി കിശശേമശേ്‌ല എന്ന ടാഗില്‍ പൊതുജനങ്ങള്‍ക്ക് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്ന തരത്തിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത സ്ത്രീകളെയാണ് നാമനിര്‍ദേശം ചെയ്യേണ്ടതെന്ന് ഇത് സംബന്ധിച്ചുള്ള വിശദീകരണത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞു. മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ (വേേു:െ//ംംം.ളമരലയീീസ.രീാ/ാശിശേെൃ്യ ണഇഉ) ലോഗിന്‍ ചെയ്ത് നാമനിര്‍ദേശം ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യണം.
എന്തുകൊണ്ടാണ് പ്രസ്തുത സ്ത്രീയെ നൂറ് പേരില്‍ ഒരാളായി ഉയര്‍ത്തിക്കാട്ടാന്‍ താങ്കള്‍ ആഗ്രഹിക്കുന്നത് എന്നത് സംബന്ധിച്ച വിശദീകരണമാണ് വീഡിയോയില്‍ ഉണ്ടാകേണ്ടത്.
ഇന്ന് മുതല്‍ സെപ്തംബര്‍ 30 വെര ഇത്തരത്തില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അതോടൊപ്പമുള്ള നാമനിര്‍ദേശ ഫോറം പൂരിപ്പിക്കുകയും വേണം. നവംബര്‍ ഏഴിന് ഇതിന്മേല്‍ വോട്ടെടുപ്പ് ആരംഭിക്കും. മികച്ച 200 നാമനര്‍ദേശങ്ങളില്‍ നിന്നാണ് നൂറെണ്ണം തിരഞ്ഞെടുക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ക്ക് വരുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ മന്ത്രാലയത്തിന്റെ ക്ഷണിതാക്കളായി പങ്കെടുക്കാം. ജേതാക്കളെ വരുന്ന ഡിസംബറില്‍ പ്രഖ്യാപിക്കും.

Latest