Connect with us

Palakkad

ബാല്യസ്മരണകള്‍ അയവിറക്കി എലപ്പുള്ളി തറവാട്

Published

|

Last Updated

പാലക്കാട്: എം എസ് വി യുടെ വേര്‍പാട് മലയാളത്തിനും പ്രത്യേകിച്ച് പാലക്കാടിനും തീരാനാഷ്ടം. നാലാം വയസ്സില്‍ തുടങ്ങിയ സംഗീത സപര്യ കാലങ്ങള്‍ക്കിപ്പുറം ലോകസംഗീതത്തോടൊപ്പം എത്തിനില്‍ക്കുമ്പോഴും വിശ്വനാഥന് താലോലിക്കാതെ തെന്നിന്ത്യയില്‍ പാട്ടുകളില്ല. പുതുതലമുറക്കും പഴയ തലമുറക്കും ഇപ്പോഴും ആവേശം കൊള്ളിക്കുന്ന ഒരുപാട് ഗാനങ്ങളുടെ സംഗീത സംവിധായകനാണ് പാലക്കാട് എലപ്പുള്ളിക്കാരനായ മനയങ്കത്ത് സുബ്രഹ്മണ്യന്‍ വിശ്വനാഥന്‍. 2013 ലായിരുന്നു അദ്ദേഹത്തിന്റെ പാലക്കാട്ടെ പൊതുപരിപാടി. രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണിയെ അനുമോദിക്കാന്‍ പാലക്കാട് ടൗണ്‍ഹാള്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. അസുഖം ബാധിച്ചിട്ടും അദ്ദേഹം എത്തിയത് പാലക്കാട്ടുകാരനായതുകൊണ്ട് തന്നെ. അതിന് നിമിത്തമായതാവട്ടെ ഒരു ഗായകനും. മാങ്കുറുശ്ശി അരവിന്ദാക്ഷന്‍ എന്ന ഗായകാനാണ് എം എസ് വിയെ പാലക്കാട്ടേക്ക് എത്തിക്കാന്‍ കാരണമായത്. 2005 വര്‍ഷത്തില്‍ എം എസ് വിയുടെ ഭാര്യവീടായിരുന്ന പട്ടഞ്ചേരി ഗ്രാമത്തില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. അവിടുത്തെ നെല്ലിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേളക്കിടെയാണ് എം എസ് വി സംഗീത സംവിധാനം നിര്‍വഹിച്ച സ്വര്‍ഗനന്ദിനി സ്വപ്‌ന വിഹാരിണി, ഇഷ്ട ദേവതേ സരസ്വതി.— എന്ന ഗാനങ്ങള്‍ ഇന്നും ജനം മൂളുന്നുണ്ട്. കോയമ്പത്തൂര്‍ മല്ലിശ്ശേരി ഓര്‍ക്കസ്ട്രയില്‍ തബലിസ്റ്റായ മലമ്പുഴ കടുക്കാംകുന്നം സ്വദേശി മുരുകദാസിനും എം എസ് വിയെ കുറിച്ച് മറ്റൊരു അഭിപ്രായമില്ല.
സംഗീതത്തിനുവേണ്ടി ഇത്രമേല്‍ ത്യാഗം സഹിച്ച വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു മഹാനായ എം എസ് വിയെന്ന് മുരുകദാസ് പറഞ്ഞു.——നെല്ലറയുടെ സ്വന്തം, തെന്നിന്ത്യയുടെ എന്നല്ല സംഗീതലോകത്തെ കുലപതികളിലൊരാളായ എം എസ് വിശ്വനാഥന്‍ ചരിത്രമാകുമ്പോള്‍ നെല്ലറക്ക് നഷ്ടമാകുന്നത്. എം എസ് വിശ്വനാഥന്‍ ജനിച്ചത് എലപ്പുള്ളിയിലാണ്.
നാലാം ക്ലാസ് വരെ എലപ്പുള്ളിയില്‍ പഠിച്ചു. പിന്നീട് പിതാവിന്റെ ഒപ്പം ചെന്നൈയിലേക്ക് തിരിച്ചതോടെ പാലക്കാട്ടുമായുള്ള ബന്ധം മുറിഞ്ഞു.
ഇടക്കിടെ പിറന്ന എലപ്പുള്ളി തറവാട്ടില്‍ വരുമായിരുന്നു. അവസാനമായി വന്നത് 2005ലാണ്. എലപ്പുള്ളിയിലുള്ള അഞ്ച് സെന്റില്‍ സ്ഥിതിചെയ്യുന്ന തറവാട് ഇപ്പോള്‍ അനാഥമാണെങ്കിലും ബാല്യകാലത്തെ എം എസിന്റെ ഓര്‍മകള്‍ അയവിറക്കി ഏത് നിമിഷവും തകരുന്ന സ്ഥിതിയിലാണ്.
മലയാളത്തിന് ഒട്ടറെ സംഭാവനകള്‍ ചെയ്ത എലപ്പുള്ളിയിലെ തറവാട് സ്മാരകമമാക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്

---- facebook comment plugin here -----

Latest