Connect with us

Thrissur

ടൗണില്‍ തെരുവ് നായകള്‍; ഭീതിയോടെ യാത്രക്കാര്‍

Published

|

Last Updated

കുന്നംകുളം:ടൗണില്‍ നൂറിലെറെ തെരുവു നായകള്‍ യാത്രക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കച്ചവടക്കാര്‍ക്കും ഭീഷണിയാകുന്നു.
ടൗണിന്റെ പല”ഭാഗങ്ങളിലായി അലഞ്ഞ് നടക്കുന്ന നായകള്‍ യാത്രക്കാരില്‍ പേടി ഉണ്ടായുണര്‍ത്തുന്നു. പല നായകള്‍ക്കും നരഭോജി രൂപമാണ്.രാത്രി കുന്നംകുളം ടൗണിലൂടെ യാത്ര ചെയ്യുക എന്നത് ഏറെ പ്രയാസമാണ്.എപ്പോഴാണ് തെരുവ് നായകള്‍ അക്രമിക്കുക എന്ന് പറയാന്‍ കഴിയില്ല.
ഹോട്ടലുകളിലേയും മറ്റുഭ ക്ഷണ സാധനങ്ങളിലേയും അവശിഷ്ടങ്ങള്‍ ടൗണിലേക്ക് വലിച്ചെറിയുന്നത് “ഭക്ഷിക്കാനായി തെരുവ് നായകള്‍ കൂട്ടമായി എത്താറുളളത്.പല നായകളും അക്രമികളെല്ലെങ്കിലും നായകള്‍ അടുത്തെത്തൂമ്പോള്‍ അവയെ അക്രമിക്കുന്നതോടെയാണ് നായകള്‍ അക്രമാസക്തരാക്കുന്നത്.
രാവിലെയും വൈകുന്നേരങ്ങളിലും സ്റ്റാന്റില്‍ ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്ക് നായ എത്തിയാല്‍ വിദ്യാര്‍ഥികള്‍ പേടിച്ച് നിലവിളിക്കുന്നത് പതിവാണ്.ചില നായകളെ എത്ര ആട്ടിയാലും യാത്രക്കാരുടെ പിറകയെ അവരുടെ വസ്തുക്കളില്‍ ശരീരം ഉരച്ച് അവരെ ചുറ്റിപ്പറ്റി നില്‍ക്കും പേഘി കാരണം നായ പോയതിന് ശേഷമേ അവരുടെ സാധനങ്ങള്‍ എടുക്കാറുളളു.
ഹോട്ടലുകളില്‍ നിന്നും അറവുശാലയില്‍ നിന്നും മീന്‍ മാര്‍ക്കറ്റില്‍ നിന്നും അവശിഷ്ടങ്ങള്‍ വലിച്ച് കൊണ്ട് വന്ന് ബസ്റ്റാന്റിലും കടകള്‍ക്ക് മുന്‍പിലും ഇടും. ഇത് ഇവിടെ കിടന്ന് ചീഞ്ഞ് നാറി ദുര്‍ഗന്ധം കാരണം അങ്ങോട്ടേക്ക് അടുക്കാന്‍ കഴിയില്ല.തിരക്കേറിയ റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ വാഹനങ്ങളുടെ അടിയില്‍പ്പെട്ട് പല നായകള്‍ക്കും കാര്യമായി അംഗ വൈകല്യം സം”വിച്ചിട്ടുണ്ട്.ദിവസവും വാഹനാപകടങ്ങളില്‍ നായകള്‍ ചാവാറുളളത് പതിവാണ്.അത്രയും നായക്കളാണ് കുന്നംകുളത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്.