Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്‌

Published

|

Last Updated

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. ആര്‍എസ് പുര സെക്ടറിലെ അഞ്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്ന് പുലര്‍ച്ചെ വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. ബിഎസ്എഫ് ജവാന്‍മാരും പാക് റേഞ്ചര്‍മാരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് അതിര്‍ത്തിയില്‍ വെടിവയ്പ്പ് രൂക്ഷമായിരിക്കുന്നത്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു.