Connect with us

International

അഫ്ഗാനിലെ താലിബാന്‍വിരുദ്ധ വ്യോമാക്രമണം യു എസ് ശക്തമാക്കി

Published

|

Last Updated

കാബൂള്‍: അഫ്ഗാനില്‍ യു എസ് വ്യോമാക്രമണം ശക്തമാക്കി. ഇസിലില്‍ ചേരുന്നതിന് വേണ്ടി താലിബാന്‍ വിടുന്ന തീവ്രവാദികളെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന് ഒരു അമേരിക്കന്‍ മാധ്യമം വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ മുതല്‍ അമേരിക്കന്‍ സേനയുടെ ആക്രമണ പരമ്പര പൂര്‍വ്വോപരി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഈ കഴിഞ്ഞ മാസങ്ങളില്‍ ശരാശരി 40 വ്യോമാക്രമണങ്ങള്‍ എന്നത് 106 എന്നതിലേക്ക് ഉയര്‍ത്തിതായി യു എസ് സൈന്യത്തെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. കിഴക്കന്‍ അഫ്ഗാനില്‍ ഇസില്‍ തീവ്രവാദികളുടെ സുരക്ഷിത പ്രദേശങ്ങളില്‍ നിന്ന് അവരെ തുരത്താന്‍ വളരെ ബുദ്ധിമുട്ടായതിനാല്‍ രാജ്യത്തെ രഹസ്യന്വേഷണ വിഭാഗത്തിന്റെ അഭ്യര്‍ഥനയനുസരിച്ചാണ് ആക്രമണ പദ്ധതിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തങ്ങള്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയാണ്. ഏത് നിമിഷവും തങ്ങള്‍ക്ക് വേണ്ടി വ്യോമാക്രമണ പദ്ധതികളുമായി അമേരിക്കന്‍ സൈന്യം സന്നദ്ധരായി ഞങ്ങള്‍ക്ക് കൂടെയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രാജ്യത്തെ സൈനിക വ്യൂഹങ്ങളെ നാശങ്ങളില്‍ നിന്നും സംരക്ഷിക്കുകയാണ് ഇസിലിനെതിരെ പടനയിക്കുന്നതിന്റെ പ്രതിരോധ നയമെന്ന് ഒരു അമേരിക്കന്‍ സൈനിക മേധാവി വ്യക്തമാക്കി. അതേസമയം വേനല്‍ ചൂടില്‍ തീവ്രവാദി ആക്രമണം ശക്തമാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഞങ്ങളുടെ സൈനികരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പെന്റഗണ്‍ വക്തവ് ഹെന്റിയെത്ത ലെവിന്‍ വ്യക്തമാക്കി.