Connect with us

Wayanad

എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് മീനങ്ങാടിയില്‍

Published

|

Last Updated

കല്‍പ്പറ്റ: മാപ്പിള പൈതൃക കലകളുടേയും സര്‍ഗാത്മക സാഹിത്യ വൈഭവങ്ങളുടേയും ആസ്വാദനമൊരുക്കി എസ് എസ് എഫ് 22ാമത് സാഹിത്യോത്സവുകള്‍ക്ക് ഈ മാസം 19 ഓടെ തുടക്കമാകും.
കഴിഞ്ഞ 21 വര്‍ഷക്കാലം കലാകൈരളിക്ക് ധാര്‍മിക കലാസ്വാധനത്തിന്റെ ഓര്‍മകള്‍ സമ്മാനിച്ചാണ് രാജ്യത്തെ ഏറ്റവും ബൃഹത്തായി ധാര്‍മിക കലാമമാങ്കം മലയാളിക്ക് വിരുന്നെത്തുന്നത്. യൂനിറ്റ് സാഹിത്യോത്സവുകള്‍ ഈ മാസം 19ന് തുടങ്ങി 26ന് പൂര്‍ത്തിയാകും. യൂനിറ്റ് മത്സരങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ മാറ്റുരക്കുന്ന സെക്ടര്‍ സാഹിത്യോത്സവുകള്‍ 27 മുതല്‍ ആരംഭിക്കും. തുടര്‍ന്ന് ആഗസ്റ്റ് ആദ്യവാരത്തില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഡിവിഷന്‍ സാഹിത്യോത്സവ് നടക്കും. അഞ്ചുഡിവിഷനുകളിലും മത്സരം പൂര്‍ത്തിയാക്കി വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ 500 ഓളം പ്രതിഭകള്‍ ജില്ലാ സാഹിത്യോത്സവില്‍ മാറ്റുരക്കും. ആഗസ്റ്റ് 14,15 തീയതികളില്‍ മീനങ്ങാടി മര്‍കസുല്‍ ഹുദ ജില്ലാ സാഹിത്യോത്സവിന് ആദിഥ്യമരുളും. ചെറിയ പെരുന്നാളിന് ശേഷം വിരുന്നെത്തുന്ന മൂന്നാം പെരുന്നാളായ സാഹിത്യോത്സവിനെ നാടിന്റെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. എസ എസഎഫ് ജില്ലാ സാ ഹിത്യോത്സവ് 101 അംഗ സ്വാഗത സംഘവും രൂപവത്കരിച്ചു.

Latest