Connect with us

Wayanad

മന്ത്രി വാഗ്ദാനം പാലിച്ചില്ല; അങ്കണ്‍വാടി ജീവനക്കാര്‍ കോടതിയെ സമീപിക്കും

Published

|

Last Updated

കല്‍പ്പറ്റ: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് അങ്കണ്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് ഫെഡറേഷന്‍ കോടതിയെ സമീപിക്കുമെന്ന് അങ്കണ്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2014 ഒക്ടോബര്‍ രണ്ടിന് കല്‍പ്പറ്റ കലക്ടറേറ്റില്‍ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്ന് വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് വച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും ശമ്പളകമ്മീഷന്‍ വന്നപ്പോള്‍ അങ്കണ്‍വാടി ജീവനക്കാരെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കോടതിയെ സമീപിക്കുകയും സമരപരിപാടികള്‍ ആരംഭിക്കുകയും ചെയ്യും. വരുന്ന തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാതെയുള്ള ബഹിഷ്‌കരണ പരിപാടികള്‍ ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ നടത്താനും ജില്ലാകമ്മിറ്റി തീരുമാനിച്ചു.
അങ്കണ്‍വാടി ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, മിനി അങ്കണ്‍വാടി അങ്കണ്‍വാടിളാക്കി മാറ്റുകയും അവിടെ ഹെല്‍പ്പര്‍മാരെ നിയമിക്കുകയും ചെയ്യുക, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ജോലിഭാരം കുറക്കുക എന്നീ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു.
വാര്‍ത്താസമ്മളനത്തില്‍ അങ്കണ്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് വി.പി. ശോശാമ്മ, എന്‍.എസ്. ബിന്ദു, അന്നക്കുട്ടി വര്‍ഗീസ്, കെ.ആര്‍. സീതാലക്ഷ്മി, സരസമ്മ, എല്‍സി എന്നിവര്‍ പങ്കെടുത്തു.

Latest