Connect with us

Eranakulam

നെടുമ്പാശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

Published

|

Last Updated

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയില്‍ നിന്നാണ് 22 കോടി രൂപ വിലവരുന്ന 16 കിലോ എഫ്രിഡന്‍ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും കൊച്ചി, ദോഹ വഴി ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംശയം തോന്നി കസ്റ്റംസ് പരിശോധന നടത്തിയപ്പോഴാണ് വാനിറ്റി ബാഗില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.