Connect with us

Palakkad

ഒടുവില്‍ ശിവരാമപാര്‍ക്കിന് ശാപമോക്ഷം

Published

|

Last Updated

കാടുകയറി കിടക്കുന്ന വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശിവരാമപാര്‍ക്ക്‌

വടക്കഞ്ചേരി: കാടുകയറി ഇഴജന്തുക്കളുടെ താവളമായിരുന്ന വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശിവരാമപാര്‍ക്കിന് ശാപമോക്ഷം. പാര്‍ക്കിന്റെ പഴയപ്രതാപം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ”ഭാഗമായി പൊന്തക്കാടെല്ലാം വെട്ടിമാറ്റി പുതിയ പൂച്ചെടികളും കളിയുപകരണങ്ങളും പാര്‍ക്കില്‍ സ്ഥാപിച്ചു തുടങ്ങി.
പാര്‍ക്കാണെന്ന് തോന്നിപ്പിക്കുംവിധം ഇരിപ്പിടങ്ങളും മനോഹരമായ നടപ്പാതകളും ഒരുക്കുന്നുണ്ട്. നെഹ്‌റു പ്രസംഗിച്ച പ്രസംഗപീഠവും അറ്റകുറ്റപ്പണി നടത്തി. വരുന്നവര്‍ക്ക് പ്രാഥമികസൗകര്യങ്ങളും ഒരുക്കും.— കാലങ്ങളായി ടൗണിലെ ശിവരാമപാര്‍ക്ക് കുട്ടികള്‍ക്കും ടൗണിലെത്തുന്നവര്‍ക്കും പ്രയോജനപ്പെടാതെ കാടുമൂടി കടക്കാനാകാത്ത സ്ഥിതിയിലായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി കഴിയാറായി പുതിയ തിരഞ്ഞെടുപ്പു വരുന്നതിനാലാകം ശുദ്ധികലശം നടത്തുന്നത്. നല്ലൊരു തുക പാര്‍ക്ക് മോടിപിടിപ്പിക്കാന്‍ ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പാര്‍ക്ക് മോടിപിടിപ്പിക്കാന്‍ തൃശൂരില്‍നിന്നും 23,000 രൂപയ്ക്കാണ് ജപ്പാന്‍ ഗ്രാസ് വാങ്ങിയത്. ഈ പുല്ലിനെ ഞെരിച്ച് പിന്നീട് നാടന്‍ പുല്ല് പാര്‍ക്കില്‍ പൊന്തക്കാടായി മാറി. 13 ലക്ഷം രൂപ ചെലവഴിച്ച് മനോഹരമാക്കിയ ടൈല്‍ സും പൊന്തക്കാട്ടില്‍ നശിച്ചു.
ഈ വര്‍ഷവും സ്വദേശിയും വിദേശിയുമായ പൂചെടികള്‍ പാര്‍ക്കില്‍ നട്ടിട്ടുണ്ട് ലക്ഷങ്ങള്‍ ചെലവഴിച്ച് പിന്നീ്ട് അതിന്റെ സംരക്ഷണവും പരിചരണവുമില്ലാത്തതാണ് എല്ലാം വൃഥാവിലാകാന്‍ ഇടയാക്കുന്നത്.
കുറേപേര്‍ക്ക് പണം തട്ടിയെടുക്കാനുള്ള മാര്‍ഗമായി പാര്‍ക്കിന്റെ നവീകരണം മാറുന്നതായും ആക്ഷേപമുണ്ട്.