Connect with us

Kozhikode

ഡോക്ടറും ജീവനക്കാരുമില്ല; കുഴിമണ്ണ ആരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ദുരിതം

Published

|

Last Updated

കൊണ്ടോട്ടി: രോഗത്തിന് ചികിത്സ തേടി കുഴിമണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയാല്‍ രോഗം വര്‍ധിക്കുകയല്ലാതെ മടങ്ങാന്‍ കഴിയില്ല. ദിനം പ്രതി നൂറുക്കണക്കിന് രോഗികളെത്തുന്ന ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മഴക്കാലമായതോടെ പനിയും അനുബന്ധ രോഗങ്ങളുമായി അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ എത്തുന്നത്.
രണ്ട് ഡോക്ടര്‍മാരും ഒരു ഫാര്‍മസിസ്റ്റുമാണ് ഇവിടെ ജീവനക്കാരായിട്ടുള്ളത്. ഒരു ഡോക്ടര്‍ കഴിഞ്ഞ രണ്ട് ദിവസമായി അവധിയിലാണ്. അഞ്ഞൂറിലധികം രോഗികളെ പരിശോധിച്ചു കഴിയുമ്പോഴേക്കും വൈകുന്നേരമായിരിക്കും. ടോക്കണെടുത്ത് വരിയില്‍ നില്‍ക്കുന്ന രോഗി ഡോക്ടറെ കാണാനാകുമ്പോഴോക്ക് ഒരു പരുവത്തിലാവും.
ഡോക്ടറെ കണ്ട് മരുന്നിനായും മണിക്കൂറുകള്‍ വരിയില്‍ നില്‍കേണ്ട അവസ്ഥയാണുള്ളത്. ഒരു ഡോക്ടറെയും ഫാര്‍മസിസ്റ്ററിനെയും ആശുപത്രിയിലേക്ക് നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തംഗം ഇടതുപക്ഷ അംഗങ്ങളും പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണയായുണ്ട്. ദിവസ കൂലി അടിസ്ഥാനത്തിലെങ്കിലും ഫാര്‍മസിസ്റ്ററ്റിനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രോഗികളില്‍ നിന്നുള്ള ഒ, പി ടിക്കറ്റില്‍ നിന്ന് ഇതിന്റെ തുക കണ്ടെത്താമെന്നും അവര്‍ പറയുന്നു.

Latest