Connect with us

First Gear

ഹ്യൂണ്ടായി ക്രേറ്റ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഹ്യൂണ്ടായിയുടെ ഏറ്റവും പുതിയ എസ്‌യുവി ഹ്യൂണ്ടായി ക്രേറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.6 ലക്ഷം രൂപ മുതലാണ് ക്രേറ്റയുടെ വില. ഇന്ത്യന്‍ എസ്‌യുവി വിപണിയിലേക്ക് ആദ്യമെത്തിയ മഹീന്ദ്ര സ്‌കോര്‍പ്പിയയും മേഖലയിലേക്ക് അവസാനം കടന്ന് വന്ന മാരുതി സുസുക്കിയുടെ എസ് ക്രോസും ഇനി ഒന്ന് കരുതിയിരിക്കണം. കാരണം ആരാധകര്‍ ഇത്ര ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു എസ്‌യുവി ഉണ്ടായിട്ടില്ല. ലോഞ്ച് ചെയ്യുമെന്ന് ഹ്യൂണ്ടായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 10000 പ്രീബുക്കിംഗാണ് ക്രേറ്റക്ക് ലഭിച്ചത്.

ഹ്യൂണ്ടായി ഇന്ത്യയിലാണ് ആദ്യമായി ക്രേറ്റയെ അവതരിപ്പിക്കുന്നത്. ഹ്യൂണ്ടായിയുടെ ഐ എക്‌സ് 25 പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ക്രേറ്റയും ഇറങ്ങുന്നത്. മൂന്ന് എഞ്ചിന്‍ വേരിയന്റുകളിലാണ് ക്രേറ്റ ലഭ്യമാകുന്നത്. 1.6 ലിറ്റര്‍ ഡീസല്‍, പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെയാണ് എഞ്ചിന്‍ വേര്‍ഷനുകള്‍. ഓഡിയോ വീഡിയ നാലിഗേഷന്‍ സിസ്റ്റം, ഫോള്‍ഡബിള്‍ കീ, 5 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 6 എയര്‍ ബാഗുകള്‍, റിവേര്‍സ് പാര്‍ക്കിംഗ് ക്യാമറ 17 ഇഞ്ച് ഡയമണ്ട് കട്ട് വീല്‍, സെന്റര്‍ ലോക്കിംഗ് സംവിധാനം, സ്റ്റാര്‍ സ്‌റ്റോപ്പ് ബട്ടണ്‍, പ്രൊജക്ടര്‍ ഹെഡ് ലാംപ്, ലെതര്‍ സീറ്റ് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ക്രേറ്റ എത്തുന്നത്. 22 ലക്ഷം രൂപ വിലയുള്ള സാന്റാഫേ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള ഹ്യൂണ്ടായിയുടെ എസ് യു വി. എന്നാല്‍ ഏറ്റവും മത്സരം നേരിടുന്ന 10 ലക്ഷം രൂപയുടെ എസ്‌യുവി വിപണിയിലേക്കാണ് ഹ്യൂണ്ടായ് ക്രേറ്റയിലൂടെകടക്കുന്നത്.