Connect with us

National

ഏഴ് വര്‍ഷത്തിനിടയില്‍ 228 സിആര്‍പിഎഫ് ജവാന്മാര്‍ ആത്മഹത്യ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 228 സി ആര്‍ പി എഫ് ജവാന്മാര്‍ ആത്മഹത്യചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജോലിയുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷമാണ് ജവാന്മാരുടെ ആത്മഹത്യക്ക് വഴിവെക്കുന്നതെന്നും രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
വ്യക്തിപരവും തൊഴില്‍പരവും ഗാര്‍ഹികവുമായ പ്രശ്‌നങ്ങളാണ് പലപ്പോഴും ജവാന്മാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. മാനസിക സംഘര്‍ഷത്തിന് പരിഹാരമായി എല്ലാ അര്‍ധസൈനിക സേനകളിലും യോഗ നിര്‍ബന്ധമാക്കിയതായും മന്ത്രി അറിയിച്ചു.സി ആര്‍ പി എഫില്‍ മൂന്ന് ലക്ഷത്തോളം ജവാന്മാരുണ്ട്. സി ആര്‍ പി എഫ്, ബി എസ് എഫ്, സി ഐ എസ് എഫ്, ഐ ടി ബി പി, എസ് എസ് ബി, എന്‍ എസ് ജി എന്നീ അര്‍ധസൈനിക സംഘടനകളില്‍ ദൈനംദിന വ്യായാമത്തിന്റെ ഭാഗമായി യോഗ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.