Connect with us

Palakkad

മഴക്കാല രോഗങ്ങള്‍ തടയാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും ആശങ്കയുണര്‍ത്തുന്ന സാഹചര്യങ്ങളൊന്നുമില്ലെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ കെ വേണുഗോപാല്‍ അറിയിച്ചു.
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജില്ല ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ നേരത്തെ ശേഖരിച്ച് വച്ചതായും ജൂണ്‍ മുതല്‍ ഗ്രാമ പഞ്ചായത്ത് തലങ്ങളിലും വാര്‍ഡുകളിലും ഡോകടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും ഡി എം ഒ അറിയിച്ചു.
മണ്‍സൂണ്‍ രോഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു പഞ്ചായത്ത്, ബ്ലോക്ക്, വാര്‍ഡ് തലങ്ങളില്‍ കുടുംബശ്രീ, ആശ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കി. രോഗങ്ങളുടെ ഉറവിട നശീകരണത്തിനും ബോധവല്‍കരണത്തിനും വാര്‍ഡു തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു.
കൊതുകുകള്‍ പെരുകുന്ന ഹോട്ട് സ്‌പോട്ടുകളില്‍ അവയുടെ നശീകരണത്തിന് എന്‍ ആര്‍ ഇ ജി എ തൊഴിലാളികളുടെ സഹായത്തോടു കൂടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നിലധികം ഡോക്ടര്‍മാര്‍ ഉള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകളും താലൂക്ക്, ജില്ല ആശുപത്രികളില്‍ വാര്‍ഡുകളും തുടങ്ങിയിട്ടുണ്ട്.
ഇവയുടെ ക്രോഡീകരണത്തിനു ബ്ലോക്ക് തല കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. പേപ്പട്ടി ശല്യത്തെ പ്രതിരോധിക്കാന്‍ എല്ലാ താലൂക്ക് ആശുപത്രികളിലും ആവശ്യമായ പേപ്പട്ടി പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ സിറം ജില്ല ആശുപത്രിയില്‍ മാത്രമേ ലഭിക്കുകയുള്ളൂ.
എലിപ്പനി പടരാന്‍ സാധ്യത കൂടിയ സാഹചര്യം കണക്കിലെടുത്ത് എല്ലാ ശനിയാഴ്ചകളിലും പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള ഇടങ്ങളില്‍ പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍ക്കും തൊഴിലുറപ്പ് ജോലിക്കാര്‍ക്കും സൗജന്യമായി ഡോക്‌സി സൈക്ലിന്‍ മരുന്നുകള്‍ വിതരണം നടത്തുന്നുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം െ്രെഡ ഡേ ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം ഓഫീസ്, സ്‌കൂള്‍, വീട് എന്നിവ വൃത്തിയായി സൂക്ഷിക്കാനും കൊതുക് നശീകരണം മുതലായ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും, ബോധവല്‍ക്കരണതിനായി ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.