Connect with us

Gulf

അത്യപൂര്‍വ വെള്ള മുതലകള്‍ ദുബൈയിലെത്തി അത്യപൂര്‍വ വെള്ള മുതലകള്‍ ദുബൈയിലെത്തി

Published

|

Last Updated

ദുബൈ: അത്യപൂര്‍വമായ വെള്ളമുതലകള്‍ ദുബൈയിലെ അറ്റ്‌ലാന്റിസില്‍ എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. അറ്റ്‌ലാന്റിസിന്റെ ഭാഗമായ ദ പാമിലെ ലോസ്റ്റ് ചേംബേഴ്‌സ് അക്വാറിയത്തിലാണ് മുതലകളെ സംരക്ഷിക്കുന്നത്.
ഏറെ കാലത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് മുതലകളെ ലഭിച്ചതെന്ന് അക്വാറിയം ഡയറക്ടര്‍ നടാഷ ക്രിസ്റ്റി വ്യക്തമാക്കി. ചൈനയിലും യു എസ് എയിലുമാണ് ശീതരക്തജീവികളില്‍ അത്യപൂര്‍വമായ വെള്ളമുതലകളെ കണ്ടുവരുന്നത്. സാധാരണ മുതലകളില്‍ നിന്നു വ്യത്യസ്തമായി ഇവയുടെ തൊലി വെള്ളനിറത്തിലാവുന്നതാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. ഫ്‌ളോറിഡയില്‍ നിന്നാണ് അറ്റ്‌ലാന്റിസിന് മുതലകളെ ലഭിച്ചിരിക്കുന്നത്.
ഇത്തരം മുതലകളുടെ തൊലിക്ക് ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളതാണ് ഇവയുടെ വംശനാശത്തിന് ഇടയാക്കുന്നത്. ഇതിനാല്‍ വംശനാശം നേരിടുന്ന അത്യപൂര്‍വ ജീവിവര്‍ഗങ്ങളിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. അറ്റ്‌ലാന്റിസ് സന്ദര്‍ശിക്കുന്നവര്‍ക്ക് മുതലകളെ കാണാനാവും.

സീഷെല്‍ പൗരന്‍മാര്‍ക്ക്
വിസ ഓണ്‍ അറൈവല്‍
അബുദാബി: സീഷെല്‍ പൗരന്മാര്‍ക്ക് യു എ ഇ ഓണ്‍ അറൈവല്‍ വിസാ സൗകര്യം അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങളും പൗരന്മാര്‍ക്ക് വിസ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.
സീഷെല്‍ പൗരന്മാര്‍ക്ക് 90 ദിവസത്തെ വിസയാണ് അനുവദിക്കുകയെന്നും പദ്ധതിക്ക് 16-ാം തിയ്യതി മുതല്‍ തുടക്കമായതായും അധികൃതര്‍ വെളിപ്പെടുത്തി.