Connect with us

Kerala

സര്‍ക്കാറിനെ വിമര്‍ശിച്ച് മുസ്‌ലിം ലീഗും എം എസ് എഫും

Published

|

Last Updated

തിരുവനന്തപുരം: പാഠപുസ്തക വിവാദത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് മുസ്‌ലിം ലീഗും എം എസ് എഫും. വിദ്യാഭ്യാസ മന്ത്രിയെ താറടിക്കാന്‍ ശ്രമം നടക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. പാഠ പുസ്തകം വൈകിപ്പിച്ചതിന് പിന്നില്‍ കളിച്ചത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുണ്ട്. പത്താം ക്ലാസ്സ് ഫലപ്രഖ്യാപനത്തിലും ലീഗിനെതിരെ ഗൂഢാലോചന നടന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടും ഗുണമുണ്ടായിട്ടില്ലെന്ന് കെ പി എ മജീദ് പറഞ്ഞു.
രൂപതകളുടെ താത്പര്യം സംരക്ഷിക്കുന്ന സര്‍ക്കാറായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറുകയാണെന്ന് ടി പി അഷ്‌റഫ് അലി ആരോപിച്ചു. പാഠപുസ്തക വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ ഒറ്റപ്പെടുത്തരുത്. ഒറ്റുന്നവര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി പരസ്യ നിലപാടെടുക്കണം. കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ ഇനിയും സഹിക്കേണ്ട കാര്യമില്ലെന്നും മന്ത്രിമാരെ വഴിയില്‍ തടയാനറിയാമെന്നും ടി പി അഷ്‌റഫ് അലി പറഞ്ഞു.

Latest