Connect with us

Gulf

പൊതുഗതാഗതം: ആറുമാസത്തിനിടയില്‍ ദുബൈയില്‍ 27.1 കോടി യാത്രകള്‍

Published

|

Last Updated

ദുബൈ: 2015ന്റെ ആദ്യ ആറുമാസങ്ങള്‍ക്കിടയില്‍ ആര്‍ ടി എയുടെ കീഴില്‍ 27.1 കോടി യാത്രകള്‍ നടത്തിയതായി ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ വ്യക്തമാക്കി. ബസ്, മെട്രോ, ടാക്‌സി, ജലം എന്നീ പൊതുഗതാഗത മാര്‍ഗത്തിലൂടെയാണ് ഇത്രയും യാത്രകള്‍ നടത്തിയത്. 2014ലെ ഈ കാലയളവില്‍ ഇത് 26.3 കോടിയായിരുന്നു.
ചുവപ്പ്, പച്ച മെട്രോ പാതകളില്‍ ഇതേ കാലഘട്ടത്തില്‍ 8,82,52,034 യാത്രകളാണ് നടന്നത്. 2014ല്‍ ഇത് 8,14,03,876 മാത്രമായിരുന്നു. ചുവപ്പ് പാതയില്‍ 5,57,83,626 യാത്രകളായിരുന്നെങ്കില്‍ 2014 പാതയില്‍ ഇത് 5,17,99,232 മാത്രമായിരുന്നു.
2014ല്‍ പച്ചപ്പാതയില്‍ 2,96,04,644 ആയിരുന്നത് 2015ല്‍ 3,24,68,408 യാത്രകളായി കുത്തനെ ഉയര്‍ന്നു. ദേര സിറ്റി സെന്റര്‍, അല്‍ റിഗ്ഗ, യൂണിയന്‍, ബുര്‍ജുമാന്‍, ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്.
ദേര സിറ്റി സെന്റര്‍ സ്റ്റേഷന്‍ ഉപയോഗപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം 36,40,354 ആയിരുന്നു. അല്‍ റിഗ്ഗ സ്റ്റേഷനിലൂടെ പോകുകയും വരികയും ചെയ്ത യാത്രക്കാരുടെ എണ്ണം 36,14,141 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയ യൂണിയന്‍ മെട്രോ സ്റ്റേഷനിലൂടെ യാത്രചെയ്തവര്‍ 35,57,000 ആയിരുന്നു. ബുര്‍ജുമാനില്‍ 35 ലക്ഷവും ബുര്‍ജു ഖലീഫ- ദുബൈ മാള്‍ സ്റ്റേഷനില്‍ 33,92,219 പേരും യാത്രക്കായി ആശ്രയിച്ചു.
പച്ചപ്പാതയില്‍ അല്‍ ഫഹീദി സ്റ്റേഷനിലും ബനിയാസ് സ്റ്റേഷനിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. 36,00,000 (ബനിയാസ്), 32,00,600 (അല്‍ ഫഹീദി). അല്‍ ഖുബൈബ 24,52,000 പേരായിരുന്നു യാത്രക്കായി എത്തിയത്.
15,52,756 പേരാണ് ഏറ്റവും പുതിയ പൊതുഗതാഗത മാര്‍ഗമായ ദുബൈ ട്രാമിനെ ആശ്രയിച്ചത്. ബസ് സര്‍വീസിനെ ആശ്രയിച്ച മൊത്ത യാത്രക്കാരുടെ എണ്ണം 4,40,89,924 ആയിരുന്നു. മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫീഡര്‍ ബസുകളിലൂടെ മാത്രം 1,34,40,291 പേര്‍ യാത്രചെയ്തു. ഇന്റര്‍സിറ്റി ബസുകളില്‍ 2015ന്റെ ആദ്യ ആറു മാസങ്ങളില്‍ യാത്ര ചെയ്തത് 59,62,217 പേരായിരുന്നു.
അബ്രകള്‍, വാട്ടര്‍ ബസ്, വാട്ടര്‍ ടാക്‌സി, ദുബൈ ഫെറി എന്നീ ജലഗതാഗത മാര്‍ഗങ്ങളിലൂടെ 74,92,529 പേര്‍ യാത്ര ചെയ്തു. അബ്രകളിലൂടെ മാത്രം സഞ്ചരിച്ചത് 71,71,509 യാത്രക്കാരായിരുന്നു. വാട്ടര്‍ ബസില്‍ 2,49,911 ഉം ദുബൈ ഫെറി-56,568 വാട്ടര്‍ ടാക്‌സി 14,541 യാത്ര ചെയ്തു.
ദുബൈയിലെ ടാക്‌സി കാറുകളില്‍ ഇതേ കാലയളവില്‍ യാത്ര ചെയ്തത് 5,35,72,397 ട്രിപ്പുകളായിരുന്നു. ഇതിലൂടെ 10,75,04,794 പേര്‍ യാത്ര ചെയ്തു. ദുബൈ ടാക്‌സിയില്‍ യാത്ര ചെയ്തവര്‍ 2,31,72,122 ഉം ഫ്രഞ്ചൈസികള്‍ കൈകാര്യം ചെയ്തത് 4,63,44,244 ഉം ആയിരുന്നു.
2030 ആവുമ്പോഴേക്കും പൊതുഗതാഗത മാര്‍ഗം ഉപയോഗിക്കുന്നവരുടെ എണ്ണം മൊത്തം യാത്രക്കാരുടെ 30 ശതമാനത്തിലേക്ക് എത്തിക്കാനാണ് ആര്‍ ടി എ ലക്ഷ്യമിടുന്നതെന്ന് അല്‍ തായര്‍ പറഞ്ഞു.

Latest