Connect with us

National

എല്ലാ ജില്ലകളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: എല്ലാ ജില്ലകളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച കേസുകളില്‍ വേഗത്തില്‍ വിചാരണ നടക്കാന്‍ ഇത്തരം പ്രത്യേക കോടതികള്‍ അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ ടി എസ് ഠാക്കൂറും ആര്‍ ഭാനുമതിയും അടങ്ങിയ ബഞ്ച് വ്യക്തമാക്കി. കസ്റ്റഡി മരണങ്ങള്‍ തടയാന്‍ എല്ലാ ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും സി സി ടി വി ക്യാമറാ സംവിധാനം ഒരുക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു.
സിക്കിം ഒഴിച്ചുള്ള ഒരു സംസ്ഥാനവും മനുഷ്യാവകാശ നിയമം അനുസരിച്ച് പ്രത്യേക ജില്ലാ കോടതികള്‍ സ്ഥാപിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണ്. മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ (1993) സെക്ഷന്‍ 30 പ്രകാരം എല്ലാ സര്‍ക്കാറുകളും ഇത്തരത്തിലുള്ള കോടതികള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും ബഞ്ച് നിരീക്ഷിച്ചു.

Latest