Connect with us

Articles

ഗര്‍ഭകാലം ശ്രദ്ധിക്കുക

Published

|

Last Updated

അമ്മക്കുണ്ടാകുന്ന ഭയം, ഉത്കണ്ഠ, അപരാധബോധം, മ്ലാനത, വിഷാദം എന്നീ മാനസികാവസ്ഥകള്‍ ഗര്‍ഭസ്ഥശിശുവിന് ഹാനികരമാണ്. മാനസികമായ അസ്വസ്ഥതകള്‍ മൂലം അമ്മയുടെ ശരീരത്തില്‍ ഹാനികരമായ രാസവസ്തുക്കളുണ്ടാകുന്നു. ഗര്‍ഭകാലത്തെ മാതാവിന്റെ മനോഭാവം പ്രസവ പ്രക്രിയയെ മാത്രമല്ല, പിന്നീട് ശിശുവിനെ കൈകാര്യം ചെയ്യുന്നതിലും കുഴപ്പങ്ങള്‍ ഉണ്ടാക്കാം.
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ 90 ദിവസം ആകുമ്പോള്‍ പഠനം ആരംഭിക്കുന്നു. അന്ന് മുതല്‍ അവന്റെ തലച്ചോര്‍ വളരുന്നു. ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന് പ്രതികരിക്കാനാകും. കുഞ്ഞിനോടും പ്രതികരിക്കാം. ഗര്‍ഭകാലത്തെ അമ്മയുടെ സത്ചിന്തകളും പ്രവൃത്തികളും ഗര്‍ഭസ്ഥശിശുവില്‍ സത്ഗുണങ്ങളുടെ വിത്തുപാകാനും അത് ജീവിതത്തില്‍ പടര്‍ന്നു പന്തലിക്കുവാനും സഹായകമാകും.
വിത്ത് വിതക്കുന്നതിനു മുമ്പ് മാതാപിതാക്കള്‍ പലവിധ തയ്യാറെടുപ്പുകള്‍ നടത്തണം. ഗര്‍ഭാവസ്ഥയില്‍ സത്ഗ്രന്ഥങ്ങള്‍ വായിക്കണം. സത്ചിന്തകള്‍ മനസ്സില്‍ നിറക്കണം. അവരവരുടേതായ മതഗ്രന്ഥങ്ങള്‍ നിരന്തരം വായിക്കണം. പിതാവ് വികാരവും വാത്സല്യവും നിറഞ്ഞ സ്വരത്തില്‍ സംസാരിക്കുകയും വാത്സല്യത്തോടും ഊഷ്മളതയോടുംകൂടി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കുഞ്ഞ് ജന്മശേഷം അതീവ സന്തോഷവാനായിരിക്കും. മാതാപിതാക്കളുടെ വാത്സല്യനിര്‍ഭരമായ വാക്കുകള്‍ ശിശുവിന് സുരക്ഷിതത്വം നല്‍കുകയും ആത്മവിശ്വാസത്തിന്റെ അടിത്തറ സൃഷ്ടിക്കുകയും ചെയ്യും. ഗര്‍ഭസ്ഥാവസ്ഥയില്‍ കിട്ടുന്ന സൂചനകള്‍ കുട്ടി ഉടന്‍ സ്വീകരിക്കുകയും അതിന്റെ മുദ്രണം ജീനില്‍ പതിയുകയും ചെയ്യും.
മാതാവ് വിഷാദ രോഗിയെങ്കില്‍ ശിശുവിന് ഹൃദയ-ശ്വാസകോശ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. മാനസിക പിരിമുറുക്കം പ്രസവവേളയില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം. ഗര്‍ഭകാലത്ത് ചില മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. കുട്ടിയെ അത് പ്രതികൂലമായി ബാധിച്ചേക്കാം. ഗര്‍ഭിണിയാണെന്ന് ഡോക്ടറെ കാണുമ്പോള്‍ പറയണം. ചൈനയില്‍ ഗര്‍ഭിണികള്‍ വൃത്തികെട്ട വസ്തുക്കളില്‍ നോക്കാന്‍ പാടില്ലെന്നാണ് ആചാരം. പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം എന്നിവയെല്ലാം കുട്ടിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അമ്മയുടെ മദ്യപാനം കുഞ്ഞില്‍ അന്ധത, ബധിരത, ഉള്‍പ്പെടെയുള്ള നിരവധി ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഗര്‍ഭാവസ്ഥക്ക് മുമ്പോ പിമ്പോ ഒരു രീതിയിലും ഉള്ള മദ്യപാനം പാടില്ല. ഉയര്‍ന്ന ശബ്ദശല്യം കുഞ്ഞിന് കേള്‍വിക്കുറവ് സൃഷ്ടിക്കാനിടയുണ്ട്. ഗര്‍ഭകാലത്ത് അമ്മ മദ്യപിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പൊതുവില്‍ എലമേഹ അഹരീവീഹശര ുെലരേൃൗാ റശീെൃറലൃ െ(എഅടഉ)എന്നാണ് പറയുക. ഗര്‍ഭകാലഘട്ടം മുതല്‍ ഏഴ് വയസ്സ് വരെ അമ്മ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കുഞ്ഞിനെ ബാധിക്കുമെന്നാണ് കാനഡയിലെ മാനിറ്റോബ സര്‍വകലാശാലയുടെ പഠനങ്ങള്‍ തെളിയിക്കുന്നത്. 1995 ന് ശേഷം ജനിച്ച 14000 കുട്ടികളിലാണ് മാനിറ്റോബ സര്‍വകലാശാല പഠനം നടത്തിയത്.
ശിശുവിന്റെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചയില്‍ മനുഷ്യന്റെ ആസൂത്രണവും വളരെ പ്രധാനമാണ്. ഈ ആസൂത്രണം പ്രധാനമായും മാതാവിന്റെ കടമയാണെങ്കിലും പിതാവും കുടുംബാംഗങ്ങളും മറ്റ് ബന്ധുക്കളും ശ്രദ്ധിച്ചാല്‍ മാത്രമേ ശ്രേഷ്ഠജന്മങ്ങള്‍ ഉണ്ടാകുകയുള്ളൂ.
അഡ്വ. ചാര്‍ളി പോള്‍

Latest