Connect with us

Malappuram

ഗ്രാമങ്ങളില്‍ കലാ വിരുന്നൊരുക്കി സാഹിത്യോത്സവിന് തുടക്കം

Published

|

Last Updated

മലപ്പുറം: കലാ പേമാരിയാല്‍ വിരുന്നൊരുക്കി ജില്ലയിലെ ഗ്രാമങ്ങളില്‍ സാഹിത്യോത്സവിന് തുടക്കമായി. പാടിയും പറഞ്ഞും വരച്ചും മുട്ടിയും എഴുതിയും നാട്ടിന്‍ പുറങ്ങളില്‍ സാഹിത്യോത്സവ് പുത്തനുണര്‍വാണ് സമ്മാനിക്കുന്നത്.
ജില്ലയിലെ 1500 ഗ്രാമങ്ങളിലാണ് യൂനിറ്റ് സാഹിത്യോത്സവ് നടക്കുന്നത്. യൂനിറ്റ് സാഹിത്യോത്സവിലെ പ്രതിഭകള്‍ 135 സെക്ടര്‍ സാഹിത്യോത്സവുകളില്‍ മാറ്റുരക്കും. അടുത്തമാസം ഒമ്പതിന് ് സെക്ടര്‍തല സാഹിത്യോത്സവ് പൂര്‍ത്തിയാകുന്നതോടെ ഡിവിഷന്‍സാഹിത്യോത്സവ് തുടങ്ങും. ജില്ലയിലെ കാമ്പസുകളില്‍ ക്യാമ്പസ് സാഹിത്യോത്സവ് അടുത്തമാസം 15ന് മുമ്പ് പൂര്‍ത്തിയാകും. ഡിവിഷന്‍ പ്രതിഭകളുടെ മാറ്റുക്കല്‍ അടുത്തമാസം 21,22,23 തീയതികളില്‍ പുത്തനത്താണിയില്‍ നടക്കും.
ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനയര്‍ ക്യാമ്പസ്, ജനറല്‍ എന്നീ ഏഴ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മാപ്പിളപ്പാട്ട്, പ്രസംഗം, ദഫ്, അറബന, ചിത്രരചന, പ്രബന്ധം, കഥാരചന, കവിതാരചന, കവിതാപാരായണം, ഖിറാഅത്, ഭക്തിഗാനം, മദ്ഹ്ഗാനം, സംഘഗാനം, വിപ്ലവഗാനം, മാലപ്പാട്ട്, അക്ഷരശ്ലോകം, ഡിജിറ്റല്‍ ഡിസൈനിംഗ്, ബുര്‍ദ, മൗലിദ്, സീറ, ഖവാലി തുടങ്ങിയ 83 ഇന മത്സമങ്ങളാണ് നടക്കുന്നത്.
ജില്ലയിലെ സാഹിത്യോത്സവ് ക്രമീകരണങ്ങള്‍ക് നേതൃത്വം നല്‍കുന്നതിന് സാഹിത്യോത്സവ് സമിതി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മുഹമ്മദ് ശരീഫ് നിസാമി ചെയര്‍മാനും സി കെ എം ഫാറൂഖ് കണ്‍വീനര്‍, ടി അബ്ദുന്നാസര്‍, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, പികെ അബ്ദുസ്സമദ്, കെ ശുകൂര്‍ സഖാഫി, സൈനുല്‍ ആബിദ് തിരൂര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പ്രവര്‍ത്തിക്കുന്നത്.