Connect with us

Gulf

ഹാരോഡ്‌സില്‍ താരമായി ദുബൈയുടെ ക്യാമെല്‍ മില്‍ക് ചോക്ലേറ്റ്

Published

|

Last Updated

ദുബൈ: ലോക പ്രശസ്ത ഡിപാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ ഒന്നായ ലണ്ടണിലെ ഹാരോഡ്‌സില്‍ താരമായി ദുബൈയുടെ ക്യാമല്‍ മില്‍ക്ക ചോക്ലേറ്റ്. പത്തു വര്‍ഷം മമ്പ് വരെ യൂറോപ്പിന് പുറത്തു നിന്നുള്ള ഒരു പ്രീമിയം ചോക്ലേറ്റ് വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനെ സാധിക്കുമായിരുന്നില്ലെന്ന് ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ജനറല്‍ മാനേജര്‍ മാര്‍ട്ടിന്‍ വാന്‍ ആലംസിക്ക് അഭിപ്രായപ്പെട്ടു. ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് യു എ ഇ ബ്രാന്‍ഡായ ഒട്ടകപ്പാലിലുള്ള ചോക്ലേറ്റ് നിര്‍മിക്കുന്നത്. ആഢംബര ഉത്പന്നങ്ങള്‍ വില്‍ക്കാനാണ് ബ്രാന്‍ഡ് താല്‍പര്യപ്പെടുന്നത്. 2008ലാണ് ദുബൈ ബ്രാന്‍ഡ് സ്ഥാപിക്കപ്പെടുന്നത്. നാലു വര്‍ഷത്തോളം ഗവേഷണം നടത്തിയ ശേഷമാണ് പുതിയ ചോക്ലേറ്റ് സ്‌റ്റോറിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചത്.
ഒട്ടകപ്പാലിന് ചരിത്രപരമായ പ്രത്യേകതകൂടിയുണ്ട്. ആരോഗ്യത്തിന് ഏറെ ആവശ്യമുള്ള ഘടകങ്ങള്‍ ഒട്ടകപപാലില്‍ അടങ്ങിയിട്ടുണ്ട്. ധാതുക്കളുടെ കലവറയാണെന്നതിനപ്പുറം വൈറസില്‍ നിന്നും ബാക്ടീരിയയില്‍ നിന്നും മുക്തവുമാണത്.
പൊട്ടസ്യം, മഗ്നീഷ്യം, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സോഡിയം, സിങ്ക് എന്നിവയും കൂടിയ അളവില്‍ ഒട്ടകപ്പാലിലുണ്ട്. വിറ്റമിന്‍ സി യുടെ കലവറകൂടിയാണിത്. ബദൂവിയന്‍ കാലഘട്ടത്തില്‍ പ്രകൃതിദത്ത സൗന്ദര്യവര്‍ധക വസ്തുവായും ഉപയോഗിച്ചിരുന്നു. അക്കാലത്തെ സ്ത്രീകള്‍ ഒട്ടകപ്പാലില്‍ കുളിച്ചിരുന്നു. സൂര്യപ്രകാശത്തില്‍ നിന്ന് മുടിക്കുണ്ടാവുന്ന ആഘാതം ഇല്ലാതാക്കാനായിരുന്നു അത്. ആഗോള ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ക്യാമല്‍ മില്‍ക്ക് ചോക്ലേറ്റിന് ലഭിക്കുന്നതെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.