Connect with us

Sports

വനിതാ അമ്പെയ്ത്ത് ടീമിന് ഒളിമ്പിക്‌സ് യോഗ്യത

Published

|

Last Updated

കോപ്പന്‍ഹേഗന്‍: ഇന്ത്യയുടെ വനിതാ അമ്പെയ്ത്ത് ടീം 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിക്‌സിക്‌സിന് യോഗ്യത നേടി. റികേവ് വിഭാഗത്തില്‍ മത്സരിക്കാനാണ് ടീം യോഗ്യത നേടിയത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സീഡായ ജര്‍മനിയെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചാണ് ദീപിക കുമാരി, ലക്ഷ്മി റാണി മാജി, റിമില്‍ ബുറ്യൂളി എന്നിവരടങ്ങിയ ടീം ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ജര്‍മനിയെ 5- 3നാണ് ഇവര്‍ തോല്‍പ്പിച്ചത്. 1-3 എന്ന സ്‌കോറില്‍ ലീഡ് വഴങ്ങിയശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. കൊളംബിയയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍.
എന്നാല്‍, ഇറ്റലിയോട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ പുരുഷ ടീമിന് ഒളിമ്പിക്‌സിന് യോഗ്യത നേടാനായില്ല. രാഹുല്‍ ബാനര്‍ജി, മംഗള്‍സിംഗ് ചാമ്പിയ, ജയന്ത താലൂക്ദാര്‍ എന്നിവരടങ്ങിയ പുരുഷ ടീം 26-29 എന്ന സ്‌കോറിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. എന്നാല്‍ മൂവര്‍ക്കും ആദ്യത്തെ 32 പേരില്‍ ഫിനിഷ് ചെയ്യാനായാല്‍ വ്യക്തിഗത വിഭാഗത്തില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.