Connect with us

International

ഒബാമ ആഫ്രിക്കന്‍ യൂനിയന്‍ ആസ്ഥാനത്തെത്തി ; അധികാരം ഒഴിഞ്ഞുകൊടുക്കാത്ത ആഫ്രിക്കന്‍ നേതാക്കള്‍ക്ക് ശകാരവര്‍ഷം

Published

|

Last Updated

എത്യോപ്യയിലെ ആഫ്രിക്കന്‍ യൂനിയന്‍ ആസ്ഥാനത്തെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നു

അഡിസ് അബാബ: അധികാരം വിട്ടൊഴിയാതെ ഭരണത്തില്‍ കടിച്ചുതൂങ്ങുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ നേതാക്കള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ശകാരവര്‍ഷം. എത്യോപ്യയിലെ അഡിസ് അബാബയിലുള്ള ആഫ്രിക്കന്‍ യൂനിയന്‍ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ആഫ്രിക്കന്‍ യൂനിയന്‍ ആസ്ഥാനത്ത് എത്തുന്നത്.
ആഫ്രിക്കന്‍ യൂനിയനിലെ 54 അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
സമയം കഴിയുമ്പോള്‍ അധികാരത്തില്‍ നിന്ന് വിട്ടൊഴിയാതെ തുടരുന്ന നേതാക്കള്‍ ആഫ്രിക്കയുടെ ജനാധിപത്യ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയാണ്. ഒരാള്‍ ഒരിക്കലും ജീവിത കാലം മുഴുവനും പ്രസിഡന്റാകില്ല. അമേരിക്കന്‍ പ്രസിഡന്റായ താന്‍ തന്റെ പദവി മറ്റൊരാള്‍ക്ക് കൈമാറാനിരിക്കുകയാണ്. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ നേതാക്കളുടെ സ്വഭാവം തനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ഇനി തനിക്ക് മത്സരിക്കാന്‍ അവസരമില്ല. അമേരിക്കക്ക് വേണ്ടി ഇനിയും ധാരാളം തനിക്ക് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെങ്കിലും നിയമം അനുവദിക്കുന്നില്ല. അത് പ്രസിഡന്റായാലും. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം തന്റെ ജീവിതത്തിലേക്ക് തിരിയാനാണ് ഉദ്ദേശ്യം. അങ്ങനെ എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ആഫ്രിക്കയിലേക്ക് കൂടുതല്‍ യാത്രകള്‍ നടത്താനും താന്‍ ആഗ്രഹിക്കുന്നു- ഒബാമ പറഞ്ഞു.
ഭരണത്തിലിരിക്കെ കൂടുതല്‍ കാലം ആ സ്ഥാനത്ത് തുടരുന്നതിന് വേണ്ടി നിയമങ്ങളില്‍ മാറ്റം വരുത്തിയാല്‍ രാജ്യത്ത് അക്രമവും സംഘര്‍ഷവും ഉണ്ടാകും. ബുറുണ്ടി ഇതിന് ഉദാഹരണമാണ്. തനിക്ക് മാത്രം തന്റെ രാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് ഒരു നേതാവ് വിശ്വസിച്ചാല്‍ രാജ്യത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ അയാള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest