Connect with us

Malappuram

കോട്ടക്കല്‍ പെണ്‍വാണിഭം: ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

മഞ്ചേരി: കോട്ടക്കല്‍ പടിഞ്ഞാറെകരയില്‍ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പന്ത്രണ്ടുകാരിയെ പലര്‍ക്കായി കാഴ്ചവെച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഏഴു പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
ഒന്നാം പ്രതി കോട്ടക്കല്‍ കാവതിക്കുളം അരീക്കാടന്‍ മുസ്തഫ (29), രണ്ടാം പ്രതി കോട്ടക്കല്‍ പറപ്പൂര്‍ ചാവടിക്കുന്നന്‍ അലവിക്കുട്ടി (55), നാലാം പ്രതി കോട്ടക്കല്‍ ഇന്ത്യനൂര്‍ സല്‍മാനുല്‍ ഫാരിസ് (22), ഏഴാം പ്രതി മലപ്പുറം കുന്നുമ്മല്‍ മുജീബ് തറയില്‍ (47), എട്ടാം പ്രതി പുഴക്കാട്ടിരി കടുങ്ങപുരം തൈക്കുണ്ടില്‍ മുഹമ്മദ് റിഷാദ് ഷാ (23), ഒമ്പതാം പ്രതി കോട്ടക്കല്‍ പറപ്പൂര്‍ കല്ലന്‍കുന്നന്‍ സൈതലവി (62), കുറുവ പഴമള്ളൂര്‍ പള്ളിയാളില്‍ ഫൈസല്‍ (22) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഒന്നാം പ്രതി 2014 ഡിസംബര്‍ 24നും രണ്ടാം പ്രതി 2015 ഫെബ്രുവരി ഒന്നിനും മൂന്നാം പ്രതി 2015 ജൂണ്‍ എട്ടിനും നാലാം പ്രതി 2015 മാര്‍ച്ച് 14നും അഞ്ചാം പ്രതി 2015 മാര്‍ച്ച് 22നും ആറാം പ്രതി 2015 ഏപ്രില്‍ രണ്ടിനും ഏഴാം പ്രതി 2015 മെയ് ഒമ്പത്, ജൂലൈ അഞ്ച് തീയതികളിലും എട്ടാം പ്രതി 2015 ജൂണ്‍ ഏഴിനും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മാതാവ് സൗദ, പിതാവ് ഹമീദ്, ഏജന്റുമാരായ ഒമ്പത്, പത്ത് പ്രതികള്‍ എന്നിവരാണ് പണം കൈപ്പറ്റി കുട്ടിയെ പലര്‍ക്കായി കാഴ്ച വെച്ചത്. മലപ്പുറം ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അന്‍വറിന്റെ പരാതിയില്‍ 2015 ജൂലൈ ആറിന് കോട്ടക്കല്‍ എസ് ഐ കെ പി ദിവാകരനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരൂര്‍ സി ഐ മുഹമ്മദ് ഹനീഫയാണ് കേസന്വേഷിക്കുന്നത്.