Connect with us

Ongoing News

കാത്തിരിപ്പുകള്‌ക്കൊടുവില്‍ വിന്‍ഡോസ് 10 പുറത്തിറങ്ങി

Published

|

Last Updated




ന്യൂഡല്‍ഹി: ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം പുറത്തിറങ്ങി. ജൂലൈ 29 മുതല്‍ ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസ് 10 ലഭ്യമാണ്. ഇതോടെപ്പം തന്നെ സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് കിറ്റും (എസ്ഡികെ), ആപ്പുകള്‍ക്കുള്ള വിന്‍ഡോസ് സ്‌റ്റോറും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.
നിലവിലുള്ളവര്‍ക്ക് വിന്‍ഡോസ് 10 ഒരുവര്‍ഷത്തേക്ക് സൗജന്യമാണ്. പുതിയ ഉപഭോക്താക്കള്‍ വിന്‍ഡോസ് 10 വാങ്ങാന്‍ ഇന്ത്യയിലെ വില മൈക്രോസോഫ്റ്റ് പുറത്ത് വിട്ടിട്ടില്ല. അമേരിക്കയില്‍ വിന്‍ഡോസ് 10 ഹോം പതിപ്പിന് 119 ഡോളര്‍ (ഏകദേശം 7,500 രൂപ), വിന്‍ഡോസ് 10 പ്രോ പതിപ്പിന് 199 ഡോളര്‍ (ഏകദേശം 12,600 രൂപ) ആണ് വില. വിന്‍ഡോസ് പത്ത് ഹോം ഉപയോഗിക്കുന്നവര്‍ക്ക് പ്രോയിലേക്ക് മാറാന്‍ 99 ഡോളര്‍ (ഏകദേശം 6,500 രൂപ) മതി. വിന്‍ഡോസ് 7 സ്റ്റാര്‍ട്ടര്‍, വിന്‍ഡോസ് 7 ഹോം ബേസിക്, വിന്‍ഡോസ് 7 ഹോം പ്രീമിയം, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 ഹോമിലേക്കും തുടര്‍ന്ന് 99 ഡോളര്‍ നല്‍കി വിന്‍ഡോസ് 10 പ്രോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇന്ത്യയിലെ 1500 റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയാണ് വില്‍പന നടക്കുന്നത്.

windows-10-phones-970-80മൊബൈല്‍ രംഗത്ത് വിന്‍ഡോസിനേറ്റ തിരിച്ചടി മറികടക്കുകയാണ് വിന്‍ഡോസ് 10ലൂടെ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവരെ വിന്‍ഡോസിനായിട്ടില്ല.
വിന്‍ഡോസ് 8ലെ പിഴവുകള്‍ തിരുത്തിയാണ് വിന്‍ഡോസ് 10 പുറത്തിറങ്ങിയത്. വിന്‍ഡോസ് 8ല്‍ നിന്ന് ഒഴിവാക്കിയിരുന്ന സ്റ്റാര്‍ട്ട് മെനു 10ല്‍ തിരികെയെത്തിയിട്ടുണ്ട്. വിന്‍ഡോസ് എക്‌സ്‌പ്ലോററിനു പകരം മൈക്രോസോഫ്റ്റ് എഡ്ജ് എന്ന പുതിയ ബ്രൗസര്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. ഉപയോക്താവ് പറഞ്ഞാല്‍ കേള്‍ക്കുന്ന കോര്‍ട്ടാന എന്ന പേഴ്‌സനല്‍ അസിസ്റ്റന്റും വിന്‌ഡോസ് 10ന്റെ പ്രത്യേകതയാണ്. അതിവേഗത്തിലുള്ള ഓപ്പണ്‍, റെസ്യൂം സംവിധാനങ്ങളും സുരക്ഷിതമായ പ്രവര്‍ത്തനവും മൈക്രോസോഫ്റ്റ്് വാഗ്ദാനം ചെയ്യുന്നു. ബാക്ക്ഗ്രൗണ്ട് മെനു മാറിയിട്ടുണ്ടെങ്കിലും വലിയ പരിശ്കാരങ്ങള്‍കൊന്നും മൈക്രോസോഫ്റ്റ് ശ്രമിച്ചിട്ടില്ല. സെറ്റിങ്‌സ് ആപ്പും കണ്‍ട്രോള്‍ പാനലും മാറ്റങ്ങളില്ലാതെ വിന്‍ഡോസ് 10ലും തുടരും.