Connect with us

National

എതിര്‍ക്കുന്നവരെ കേന്ദ്രം ഹിന്ദു വിരുദ്ധരും ദേശ വിരുദ്ധരുമാക്കുന്നു

Published

|

Last Updated

പൂനെ: കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ എതിര്‍ക്കുന്നവരെ ഹിന്ദു വിരുദ്ധരും ദേശവിരുദ്ധരുമായി ചിത്രീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയതിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളോട് സഹകരിച്ചാല്‍ കുഴപ്പമില്ല, അല്ലെങ്കില്‍ അടിച്ചുപുറത്താക്കും”- ഇതാണ് കേന്ദ്രത്തിന്റെ നയമെന്ന് രാഹുല്‍ പറഞ്ഞു.

ബി ജെ പിയില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പ്രധാനമന്ത്രി മോദി തന്നെയാണ്. ഒരാള്‍ക്ക് മാത്രമേ അവിടെ അധികാരമുള്ളൂ. ബി ജെ പിക്ക് ഒരാളെ വേണ്ടെങ്കിലും അയാള്‍ പ്രധാനമന്ത്രിക്ക് വേണ്ട ആളാണെങ്കില്‍ ഒരിക്കലും മാറ്റാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് രാഹുല്‍ മടങ്ങിയത്.

Latest