Connect with us

Thrissur

വനിതാ വ്യവസായകേന്ദ്രം വെറുതെ കിടന്ന് നശിക്കുന്നു

Published

|

Last Updated

അണ്ടത്തോട്: പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ആയൂര്‍വേദ ആശുപത്രി,മൃഗാശുപത്രി എന്നിവയുടെ സബ് സെന്റര്‍ പെരിയമ്പലത്ത് അടഞ്ഞുകിടക്കുന്ന പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഏറെ കാലമായി ഉയര്‍ത്തുന്ന പ്രശ്‌നം സ്വകാര്യ സ്ഥാപനങ്ങളുടെ താല്‍പ്പര്യത്തിനു വഴങ്ങി ബന്ധപ്പെട്ടവര്‍ മനപ്പൂര്‍വ്വം അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ആയൂര്‍വേദ ആശുപത്രിയും മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ള ചമ്മന്നൂരിലാണ്. തീരദേശ വാര്‍ഡ് ഉള്‍പ്പെടെ ഒന്‍പത് വാര്‍ഡുകാര്‍ക്ക് ഇവിടെ എത്തണമെങ്കില്‍ രണ്ട്് ബസ്സ് കയറണം.
ഈ രണ്ട് ആശുപത്രിയും മെയിന്‍ റോഡില്‍ നിന്നും അരകിലോമീറ്റര്‍ മാറി ഉള്ളിലാണ് പ്രവര്‍ത്തിക്കുന്നത്.
തങ്ങള്‍പ്പടി,പെരിയമ്പലം,അണ്ടത്തോട്,കുമാരന്‍പടി,പാപ്പാളി തീരപ്രദേശത്ത് നിന്നും കിഴക്കന്‍ മേഖലയിലേക്ക് ബസ് സര്‍വ്വീസ് വളരെ കുറവായതിനാല്‍ യാത്രദുരിതം ഏറെയാണ്.
ഇത് കണക്കിലെടുത്ത് പഞ്ചായത്തിന്റെ വളം വിതരണം ഉള്‍പ്പെടെയുള്ളവക്ക് ഇവിടെ വിതരണ സെന്റര്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പെരിയമ്പലത്ത് പട്ടികജാതി വനിതാ വ്യവസായ തൊഴില്‍ കേന്ദ്രത്തിനു 11 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച രണ്ടുനില കെട്ടിടം കാടു കയറി നശിക്കുകയാണ്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ക്ലിനിക്കുകള്‍ ഇതില്‍ പ്രവര്‍ത്തിച്ചാല്‍ ഏറെ അനുഗ്രഹമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് ആശുപത്രികളിലേക്ക് എത്താനുള്ള യാത്ര ബുദ്ധിമുട്ട് കാരണം സ്വകാര്യ ആയുര്‍വേദ ക്ലിനിക്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.വെറ്ററിനറി ആശുപത്രിയിലേക്ക് മൃഗങ്ങളെ പരിശോധനക്ക് എത്തിക്കാന്‍ വലിയ ചെലവ് വരുന്നത് ക്ഷീര കര്‍ഷകരെ ഏറെ ബാധിക്കുണ്ട്.

Latest