Connect with us

Gulf

അനാശാസ്യം; വീട്ടുവേലക്കാരിക്ക് മൂന്നു മാസം തടവ്

Published

|

Last Updated

ദുബൈ: ശമ്പളം തുച്ഛമായതിന്റെ പേരില്‍ സ്‌പോണ്‍സറില്‍ നിന്ന് ചാടിപ്പോയ വീട്ടുവേലക്കാരിയെ അനാശാസ്യത്തില്‍ ഏര്‍പെട്ടതിന് മൂന്നു മാസം തടവിന് ശിക്ഷിച്ചു. 2010ല്‍ ആയിരുന്നു ഇന്തോനേഷ്യക്കാരിയായ വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ അടുത്തു നിന്ന് ചാടിപ്പോയത്. സ്‌പോണ്‍സര്‍ പതിവായി തല്ലിയിരുന്നതും ഒളിച്ചോടാന്‍ പ്രേരിപ്പിച്ചിരുന്നു.
ചാടിപ്പോയ ശേഷം നാട്ടുകാരിയായ യുവതികള്‍ക്കൊപ്പമാണ് അനാശാസ്യത്തില്‍ ഏര്‍പെട്ടത്. 2015 ഏപ്രില്‍ മാസത്തിലായിരുന്നു പോലീസ് റെയ്ഡില്‍ യുവതി പിടിയിലായത്.
ദുബൈ പ്രാഥമിക കോടതിയാണ് യുവതിക്കെതിരായി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ യുവതിയെ നാടുകടത്താനും വിധി പ്രസ്താവിച്ച പ്രിസൈഡിംഗ് ജഡ്ജ് ഫഹദ് അല്‍ ശംസി ഉത്തരവിട്ടിട്ടുണ്ട്.

 

Latest