Connect with us

Gulf

ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റ്, മെഗാ സമ്മാനം വിതരണം ചെയ്തു

Published

|

Last Updated

ദുബൈ: റീജന്‍സി ഗ്രൂപ്പിന്റെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ്-കുവൈത്ത്, ഖത്തര്‍, ഒമാന്‍, ദുബൈഎന്നിവിടങ്ങളില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള “ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റ്” മെഗാപ്രമോഷന്റെ മെഗാ സമ്മാനമായ ഒരു കിലോ സ്വര്‍ണം രാകേഷ് രാജിന്. അല്‍ ഖൂസിലെ ഗ്രാന്റ് അല്‍ ഖൈല്‍മാളിലെ വര്‍ണാഭമായ ചടങ്ങില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ബിന്‍ മുഹിയുദ്ദീന്‍ രാകേഷ് രാജിന് സമ്മാനിച്ചു. ഏപ്രില്‍ 15 ന് ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ റീജിയനുകളിലും ഒരുമിച്ച് ആരംഭിച്ച ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റ് മൊത്തം 11 കിലോയോളം സ്വര്‍ണമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കിയത്. ഇതില്‍ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് കുവൈത്ത്, ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍, ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ദുബൈ എന്നിവിടങ്ങളില്‍ മെഗാ സമ്മാനമായി ഒരു കിലോ സ്വര്‍ണവും ഒമാനില്‍ ഫോര്‍ഡ് എസ്‌കേപ്പ് കാറുമാണ് സമ്മാനമായി നല്‍കിയത്. ഇതിനു പുറമെ എല്ലാ ദിവസവും 16 വിജയികള്‍ക്ക് 16 പവന്‍ സ്വര്‍ണം വീതവും ഗോള്‍ഡ് ഫെസ്റ്റിന്റെ അവസാന ദിനംവരെ ദുബൈയിലും കുവൈത്തിലും വിതരണം ചെയ്തിരുന്നു. ജൂണ്‍ 10 വരെയായിരുന്നു ദുബൈയിലേയും കുവൈത്തിലേയും ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റ് നീണ്ടുനിന്നത്, ഒമാനിലും ഖത്തറിലും ജൂലൈവരെയും ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റ് ഉണ്ടായിരുന്നു.
മൊത്തം 976 വിജയികള്‍ക്ക് 976 പവന്‍ സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്, ഇതിനു പുറമെദുബൈയിലെ പ്രമുഖ എഫ് എം റേഡിയോയുമായി സഹകരിച്ച് ദിവസവും ഒരു പവന്‍ സ്വര്‍ണംറേഡിയോ ശ്രോതാക്കള്‍ക്ക് നല്‍കിയത് റേഡിയോ സമ്മാന ചരിത്രത്തിലെ ശ്രദ്ദേയമായ ഒന്നായെന്നും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ഷാഫി പറഞ്ഞു. ഗാന്റ് ഗോള്‍ഡ് ഫെസ്റ്റിന്റെ ഈ വിജയങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ജനറല്‍ മാനേജര്‍ അബ്ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഖാദര്‍ തെരുവത്ത്എന്നിവര്‍ ചേര്‍ന്ന് സമ്മാനം വിതരണം ചെയ്തു. റീജന്‍സി ഗ്രൂപ്പ് ജൂനിയര്‍ ഡയറക്ടര്‍മാരായ റാഷിദ് ബിന്‍ അസ്‌ലം, സുബ്ഹാന്‍ ബിന്‍ ശംസുദ്ദീന്‍, മാള്‍ മാനേജര്‍ കുഞ്ഞിമുഹമ്മദ്എന്നിവര്‍ സന്നിഹിതരായിരുന്നു. മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.

---- facebook comment plugin here -----

Latest