Connect with us

International

യുറോ ടണല്‍ വഴി ബ്രിട്ടനില്‍ കടക്കാനുള്ള കുടിയേറ്റക്കാരുടെ ശ്രമം പോലീസ് തടഞ്ഞു

Published

|

Last Updated

പാരീസ്: കെലൈസ് യുറോ ടണല്‍ വഴി ബ്രിട്ടനില്‍ കടക്കാനുള്ള കുടിയേറ്റക്കാരുടെ ശ്രമം പോലീസ് തടഞ്ഞു. 200ലധികം കുടിയേറ്റക്കാര്‍ കെലൈസില്‍ നിന്ന് കടലിനടിയിലൂടെയുള്ള പാതയുടെ വേലി തകര്‍ക്കാന്‍ ശ്രമിച്ചു. ടണലിന്റെ പ്രവേശന കവാടത്തിലുള്ള നിരവധി വേലികള്‍ കുടിയേറ്റക്കാര്‍ തകര്‍ത്തുവെങ്കിലും ഫ്രഞ്ച് പോലീസ് ഇവര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ തൊട്ടടുത്ത ആഴ്ചകളില്‍ ലോറിയിലോ ട്രയിനിലോ ആയി ടണല്‍ മാര്‍ഗം ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചുരുങ്ങിയത് പത്ത് പേരെങ്കിലും ജൂണിന് ശേഷം ഈ അപകടകരമായ യാത്രയിലൂടെ മരിച്ചിട്ടിട്ടുണ്ട്. കെലൈസില്‍ മാസങ്ങളായി കുടിയേറ്റക്കാര്‍ ക്യാമ്പടിച്ചിരിക്കുകയാണെന്നും ക്യാമ്പ് തികച്ചും ആശങ്കാജനകമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിലെ മറ്റേതൊരു രാജ്യത്തേക്കാളും ലളിതമായ കുടിയേറ്റ നയങ്ങള്‍ നിലനില്‍ക്കുന്നതും എളുപ്പത്തില്‍ മെച്ചപ്പെട്ട ജോലി കിട്ടാനുള്ള സാധ്യതയും ബ്രിട്ടനെ കുടിയേറ്റക്കാരുടെ സ്വപ്‌ന ഭൂമിയാക്കുകയാണെന്നാണ് വിലയിരുത്തല്‍. കൂടാതെ ഉയര്‍ന്ന വേതനം ലഭിക്കുന്നതും ഇംഗ്ലീഷ് ഭാഷയോടുള്ള അതിയായ താത്പര്യവുമാണ് ഇത്തരം കുടിയേറ്റശ്രമം വര്‍ധിപ്പിക്കുന്നത്.

Latest