Connect with us

National

പത്രപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

അലിപൂര്‍ദ്വാര്‍: ബംഗാളി ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറെ എട്ടംഗസംഘം വസതിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. കോളജ് പ്രവേശനത്തിന് വന്‍ തുക കൈക്കൂലിവാങ്ങുന്നത് സംബന്ധിച്ച് പത്രത്തില്‍ എഴുതിയതിന്റെ പേരിലാണ് ഛായന്‍ സര്‍ക്കാറിനെ തട്ടിക്കൊണ്ട് പോയത്. “ഉത്തര്‍ ബംഗ സന്‍ഗ്ബാദ്” പത്രത്തിന്റെ ലേഖകനാണ് ഛായന്‍ സര്‍ക്കാര്‍. അലിപുര്‍ദ്വാര്‍ ടൗണിലെ വസതിക്ക് സമീപത്ത് നിന്നും ഞായറാഴ്ച കാലത്ത് ഒമ്പതോടെ അദ്ദേഹത്തിന്റെ നോട്ട് പുസ്തകവും സ്‌ക്കൂട്ടറും പേഴ്‌സും കണ്ടെത്തിയിട്ടുണ്ട്. അലിപൂര്‍ദ്വാര്‍, ജല്‍പൈഗുരി ജില്ലകളില്‍ പ്രസ്‌ക്ലബും പത്രപ്രവര്‍ത്തകരും ഛായനെ കണ്ടെത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭ രംഗത്താണ്. കോളജ് പ്രവേശത്തിന് വന്‍തുക ഈടാക്കുന്ന ചില കോളജുകളെ കേന്ദ്രീകരിച്ചായിരുന്നു വാര്‍ത്ത.
ജൂലൈ 28ന് വാര്‍ത്ത വന്നത് മുതല്‍ ലേഖകനെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. കൊല്ലുമെന്ന് വരെ എട്ടംഗ ഗുണ്ടാസംഘം ഭീഷണി മുഴക്കിയിരുന്നു. ഛായനും പ്രസ്‌ക്ലബും ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Latest