Connect with us

Kerala

ഭൂ നിയമ ഭേദഗതി: കോണ്‍ഗ്രസില്‍ എതിര്‍പ്പ് രൂക്ഷം

Published

|

Last Updated

ഭൂ നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ. ഇത് കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും സതീശന്‍ എം എല്‍ എ.
ഉത്തരവിനെ കുറിച്ച് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും മറുപടി പറയണം. നിയമപരമായും ഉത്തരവ് നിലനില്‍ക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

മലയോര പ്രദേശത്ത് 2005 വരെ പാട്ടമായോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ സ്ഥലം കൈവശമുള്ളവര്‍ക്ക് പട്ടയം നല്‍കാനായി ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യാതെ നടപ്പാക്കിയതിലാണ് പാര്‍ട്ടി നേതൃത്വത്തിനും ഇടുക്കി ഡി സി സിക്കും എതിര്‍പ്പുള്ളത്. വി ഡി സതീശന്‍ എം എല്‍ എയും ടി എന്‍ പ്രതാപന്‍ എം എല്‍ എയും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി. എം എല്‍ എമാര്‍ അടക്കമുള്ളവര്‍ കെ പി സി സി പ്രസിഡന്റിനെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

Latest