Connect with us

Kerala

വിഴിഞ്ഞത്തേക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്കും പുതിയ ദേശീയ പാതകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ രണ്ട് ദേശീയപാതകള്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കുമാണ് പുതിയ ദേശീയ പാതകള്‍ വഴി തുറക്കുക. വിഴിഞ്ഞം തുറമുഖത്തെ ബൈപ്പാസിലേക്ക് ബന്ധിപ്പിക്കുന്നതാണ് പുതിയ ദേശീയ പാത. കേരളം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനനുസരിച്ച് നിര്‍മ്മാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്നത് ഉടന്‍ പരിഗണിക്കും. ധനമന്ത്രിയുടെ പരിഗണനയിലിരിക്കുന്ന കബോട്ടാഷ് നിയമ ഭേദഗതിയില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ പാതാ വികസനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അംഞ്ചംഗ സമിതിയെ നിയമിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. റവന്യൂ പൊതുമരാമത്ത് വകുപ്പിലെ ഓരോ ഉദ്യോഗസ്ഥര്‍, ദേശീയപാതാ അതോറിറ്റിയിലെ രണ്ടു പേര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. 45 മീറ്റര്‍ വീതിയില്‍ തന്നെ ദേശീയ പാത നിര്‍മിക്കുമെന്നും കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Latest