Connect with us

International

കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ശഫാഖത്തിന്റെ വധശിക്ഷ പാക്കിസ്ഥാന്‍ നടപ്പാക്കി

Published

|

Last Updated

ഇസ്‌ലാമാബാദ്: ആംനസ്റ്റി അടക്കമുള്ള സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടയില്‍ ശഫാഖത്ത് ഹുസൈന്റെ വധശിക്ഷ പാക്കിസ്ഥാന്‍ നടപ്പാക്കി. ചൊവ്വാഴ്ച രാവിലെ കറാച്ചി ജയിലിലാണ് ഷഫാഖത്തിനെ തൂക്കിലേറ്റിയത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് 15 വയസ്സുള്ളപ്പോഴാണ് ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നോരോപിച്ച് ശഫാഖത്തിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഏജന്‍സിയുടെ വാദം കുറ്റം ചെയ്ത സമയത്ത് ഷഫാഖത്തിന് 23 വയസ്സാണെന്നായിരുന്നു. സംഭവം നടന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശഫാഖത്തിനെ വധശിക്ഷക്ക് വിധേയമാക്കിയത്.

628x471

ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ട് പോതിന് ശേഷം 8,500 ഡോളര്‍ ശഫാഖത്ത് മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാരകമായി പീഡിപ്പിച്ചാണ് ശഫാഖത്തിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നാണ് അഭിഭാഷകരും ശഫാഖത്തിന്റെ കുടുംബവും കോടതിയില്‍ വാദിച്ചത്. കുറ്റം സമ്മതിപ്പിക്കാന്‍ ഷോക്കടിപ്പിക്കുകയും തീപൊള്ളിക്കുകയും ഇടുങ്ങിയ ജയിലില്‍ തമാസിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. കുറ്റം സമ്മതിക്കുന്നത് വരെ കസ്റ്റഡിയില്‍ നിന്നും വിടില്ലെന്ന് പോലീസ് പറഞ്ഞതായും ഒരിക്കല്‍ ശഫാഖത്ത് കോടതിയില്‍ പറഞ്ഞിരുന്നു.
കുറ്റം ചെയ്ത സമയത്ത് ശഫാഖത്തിന് പ്രായപൂര്‍ത്തി ആയിട്ടിരുന്നില്ലെന്ന അവകാശ വാദമാണ് കേസിന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തത്. ആംനസ്റ്റി അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ ശക്തമായ പ്രതിശേധം ഉയര്‍ത്തിയിരുന്നു. ശഫാഖത്തിന്റെശിക്ഷ കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കേണ്ടതായിരുന്നു.എന്നാല്‍ പ്രൊസിക്യൂഷന് പ്രായപൂര്‍ത്തിതെളിയിക്കാന്‍ സാധിക്കാത്തതിനാല്‍നാലു തവണ ശിക്ഷക്ക് സ്‌റ്റേ ലഭിച്ചിരുന്നു.

 

---- facebook comment plugin here -----

Latest