Connect with us

Gulf

നവീന ഊര്‍ജ ശേഖര ബാറ്ററി കണ്ടുപിടിച്ചു

Published

|

Last Updated

വന്‍തോതില്‍ ഊര്‍ജം ശേഖരിച്ചു വെക്കാന്‍ കഴിയുന്ന ബാറ്ററിയുമായി മസ്ദാര്‍ അധികൃതര്‍

അബുദാബി: വന്‍തോതില്‍ ഊര്‍ജം സ്വയം ശേഖരിച്ച് വെക്കാന്‍ കഴിയുന്ന ബാറ്ററി കണ്ടുപിടിച്ചതായി മസ്ദാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് അസി. പ്രൊഫസര്‍ ഡോ. സൈഫ് അല്‍ മുഹൈരി അറിയിച്ചു. 20,000 പ്രാവശ്യം ഇടതടവില്ലാതെ ഊര്‍ജം സ്വയം ശേഖരിക്കാനും പുറത്തുവിടാനും കഴിയുന്ന ബാറ്ററിയാണിത്. വനേഡിയം റിഡോക്‌സ് ഫ്‌ളോ ബാറ്ററിയാണ് വികസിപ്പിച്ചെടുത്തത്. പുനരുല്‍പാദക ഊര്‍ജ ശേഖര ചരിത്രത്തിലെ നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.