Connect with us

National

എം പിമാരുടെ സസ്‌പെന്‍ഷന്‍; കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: 25 എം പിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു. പാര്‍ലിമെന്റിന് പുറത്തു ഗാന്ധിക്ക് പ്രതിമക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അണിനിരന്നു. കരിങ്കൊടികളും പ്ലെക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

സ്പീക്കറുടെ പദവിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും തങ്ങളുടെ എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും എന്നാല്‍ അന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യാ നായിഡു പറഞ്ഞു.

എം പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കുമെന്ന് ഇന്നലെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ലിമെന്റ് സ്തംഭനം ഒഴിവാക്കുന്നതിന് യാതൊരു ചര്‍ച്ചയും സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. പ്രതിഷേധം വ്യാഴാഴ്ച്ചയും തുടരുമെന്നും അവര്‍ അറിയിച്ചു.

Latest