Connect with us

National

മധ്യപ്രദേശില്‍ ട്രയിനുകള്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; മരണം 31 ആയി

Published

|

Last Updated

ഭോപ്പാല്‍: രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പാളം തെറ്റി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു മരണം 31 ആയി. 25 പേര്‍ക്കു പരുക്കേറ്റു. 300ല്‍ അധികം പേരെ രക്ഷപെടുത്തി. മരിച്ചവരില്‍ ഒന്‍പതു പുരുഷന്‍മാരും പത്തു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. മധ്യപ്രദേശിലെ മചക് നദിക്ക് സമീപം കനത്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ്‌ ട്രയിനുകള്‍ പാളം തെറ്റി മറിഞ്ഞത്. ഖിര്‍ക്യ, ഹര്‍ദ സ്‌റ്റേഷനുകള്‍ക്കിടയിലാണ് അപകടമെന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്‌മെന്റ് കമ്മിഷണര്‍ അനുപം രാജന്‍ പറഞ്ഞു.

മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന 11071 ാം നമ്പര്‍ കാമായനി എക്‌സ്പ്രസും പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന ജനത എക്‌സ്പ്രസുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് വച്ച് പാളം തെറ്റി അപകടത്തില്‍ പെട്ടത്. കാമായനി എക്‌സ്പ്രസിന്റെ 10 ബോഗികളും ജനത എക്‌സ്പ്രസിന്റെ അഞ്ച് ബോഗികളും പാളം തെറ്റി പാലത്തില്‍ നിന്ന് മചക് നദിയിലേക്ക് വീണതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അഞ്ച് ബോഗികള്‍ വെള്ളക്കെട്ടിലേക്ക്  വീണതായാണ് പരിസരവാസികള്‍ പറഞ്ഞത്.  ആദ്യം നദിയിലേക്കാണ് ട്രെയിന്‍ മറിഞ്ഞതെന്ന വാര്‍ത്തകള്‍ പ്രജരിച്ചിരുന്നു. എന്നാല്‍ റെയില്‍വേ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ട്രെയിന്‍ മറിഞ്ഞത് മചക് നദിക്ക് സമീപമുള്ള വെള്ളക്കെട്ടിലേക്കാണെന്ന് കണ്ടെത്തിയത്.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഹര്‍ദയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം നടന്നത്. പാലത്തിനു മുകളില്‍ വെച്ച് പാളം തെറ്റിയ കാമായനി എക്‌സ്പ്രസിന്റെ ബോഗികള്‍ ഒന്നൊന്നായി പുഴയിലക്ക് മറിയുകയായിരുന്നു. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നു പാളം തകര്‍ന്നതാണ് അപകടകാരണമെന്ന് റയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി സെന്‍ട്രല്‍ സോണ്‍ റയില്‍വേ സേഫ്റ്റി കമ്മിഷണര്‍ അറിയിച്ചു. സഹായധനം ഉടന്‍ തന്നെ നല്‍കുമെന്ന് റയില്‍വേമന്ത്രി സുരേഷ് പ്രഭു ട്വിറ്ററില്‍ അറിയിച്ചു.
ഏതാനും ദിവസങ്ങളായി മധ്യപ്രദേശില്‍ ശക്തമായ മഴയും വെള്ളപ്പൊക്ക ഭീഷണിയിലുമായിരുന്നു. പുഴയില്‍ ജലനിരപ്പ് അപകടരമായവിധം ഉയര്‍ന്ന നിലയിലായിരിക്കെയാണ് അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ നദിയിലെ വെള്ളം നിറഞ്ഞുകവിഞ്ഞ് പാലത്തിനും മുകളിലൂടെ ഒഴുകുകയായിരുന്നുവെന്നും യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. അര്‍ധരാത്രി യാത്രക്കാരെല്ലാം ഉറക്കത്തിലായിരിക്കവേയാണ് ദുരന്തത്തില്‍ പെട്ടത്. കാമായനി എക്‌സ്പ്രസിന്റെ അവസാന ഭാഗത്തെ 10 ബോഗികളാണ് പാളം തെറ്റിയത്.

അപകടവിവരമറിഞ്ഞ്kamayani-express-650_650x400_81438717504 പൊലീസും രക്ഷാപ്രവര്‍ത്തകരും 25ല്‍ അധികം ഡോക്ടര്‍മാരുമടങ്ങുന്ന സംഘം പ്രത്യേക ട്രെയിനില്‍ സംഭവ സ്ഥലത്ത് എത്തി. യാത്രക്കാരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകട സ്ഥലത്തെ വെള്ളക്കെട്ടും കനത്ത ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി കേന്ദ്ര റയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. ഏതുവിധേനയും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദേഹം അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംഭവസ്ഥലത്തേക്ക് പോകാന്‍ നിര്‍ദേശം നല്‍കിയതായും അദേഹം അറിയിച്ചു.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍

മുംബൈ: 02225280005, ഭോപ്പാല്‍: 07554001609, ഹര്‍ദ: 097524600088, ബിന: 07580222580, ഇറ്റാര്‍സി: 07572241920, കല്യാണ്‍: 02512311499, താനെ: 0225334840