Connect with us

National

ബി എസ് എഫ് ജവാന്മാരെ കൊലപ്പെടുത്തിയ പാക് ഭീകരനെ ജനങ്ങള്‍ പിടികൂടി

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഉദംപൂരില്‍ ബി എസ് എഫ് ജവാന്മാരെ കൊലപ്പെടുത്തിയ പാക് ഭീകരനെ ജനങ്ങള്‍ ജീവനോടെ പിടികൂടി. ഉസ്മാന്‍ ഖാന്‍ എന്ന പാക് ഭീകരവാദിയാണ് ജനങ്ങളുടെ പിടിയിലായത്. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായി വധശിക്ഷക്ക് വിധേയനാക്കപ്പെട്ട അജ്മല്‍ കസബിനു ശേഷം ആദ്യമായാണ് ഒരു പാക് ഭീകരന്‍ ജീവനോടെ ഇന്ത്യയുടെ പിടിയിലാകുന്നത്. ഉദരം പേരൂര്‍ നാര്‍സു പ്രദേശത്തെ ദേശീയപാതയില്‍ ഇന്ന് രാവിലെ ആക്രമണം നടത്തി രണ്ട് ബി എസ് എഫ് ജവാന്മാരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവനാണ് പിടിയിലായ ഉസ്മാന്‍ ഖാന്‍.

21646_716786
ദേശീയപാതയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. തീര്‍ഥാടക സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ ഏഴരക്കുണ്ടായ ആക്രമത്തില്‍ രണ്ട് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും എട്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനികരുടെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
ബി എസ് എഫ് വാഹനങ്ങള്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിഞ്ഞ ശേഷമായിരുന്നു വെടിവെപ്പ്. സൈനികരുടെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ മുന്ന് പേരെ ബന്ധികളാക്കിയിരുന്ന തീവ്രവാദികള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടു.
മൂന്ന് മണിക്കൂര്‍ നീണ്ട് സൈനിക നടപടിക്കും തിരച്ചിലിനും ശേഷമാണ് മൂന്ന് ബന്ധികളേയും രക്ഷപ്പെടുത്തിയതും ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടിയതും.

ഇതിനിടെ അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പൂഞ്ചിലുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Latest