Connect with us

National

അഴിമതിക്കേസ്: ഗോവയില്‍ മുന്‍ മന്ത്രി അറസ്റ്റില്‍

Published

|

Last Updated

പനാജി: അഴിമതിക്കേസില്‍ ഗോവയിലെ മുന്‍ മന്ത്രി ചര്‍ച്ചില്‍ അലിമാവോ അറസ്റ്റിലായി. അലിമാവോ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ കരാര്‍ ലഭിക്കാന്‍ ലുയിസ് ബെര്‍ഗെര്‍ ഇന്റര്‍നാഷണല്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് ആറു കോടി രൂപ കോഴവാങ്ങി എന്നതാണ് കേസ്.

കഴിഞ്ഞദിവസം ഈ കേസുമായി ബന്ധപ്പെട്ട് ദിഗംബര്‍ കാമത്ത് ഇടക്കാല ജാമ്യം നേടിയിരുന്നു.

2010ല്‍ ഗോവയിലെ ജലമലീനികരണ ശുദ്ധജലപ്ലാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ അമേരിക്കന്‍ കമ്പനിയായ ലൂയിസ് ബെര്‍ഗറിന് നല്‍കുവാന്‍ അവരില്‍ നിന്നും ആറുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതായിരുന്നു കേസ്. ഏറെ വിവാദമായ ഈ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ മന്ത്രിയാണ് ചര്‍ച്ചില്‍ അലിമാവോ.