Connect with us

National

ലളിത് മോദിയുടെ ഭാര്യയെയാണ് സഹായിച്ചതെന്ന് സുഷമാ സ്വാരാജ്

Published

|

Last Updated

ന്യൂഡല്‍ഹി: മോദിയെയല്ല, ലൡത് മോദിയുടെ ഭാര്യയെയാണ് താന്‍ സഹായിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ലോക്‌സഭയില്‍ സംസാരിക്കവെയാണ് സുഷമ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ലളിത് മോദിയുടെ രോഗിയായ ഭാര്യയെയാണ് താന്‍ സഹായിച്ചതെന്നും അത് ഒരു മനുഷ്യത്വപരമായ പ്രവര്‍ത്തനമാണെന്നും അവര്‍ പറഞ്ഞു. കാന്‍സര്‍ രോഗിയായ മോദിയുടെ ഭാര്യയുടെ അടുത്ത് ചികിത്സാ സമയത്ത് മോദി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ അവരെ സഹായിച്ചത്. ഒരു ഇന്ത്യാക്കാരിയെ സഹായിക്കുക മാത്രമാണ് താന്‍ ചെയ്തത്. അത് തെറ്റായ പ്രവര്‍ത്തിയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നും സുഷമ ലോക്‌സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് സുഷമ ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ സ്ഥാനത്ത് സോണിയാ ഗാന്ധി ആയിരുന്നെങ്കില്‍ ആ സ്ത്രീയെ മരിക്കാന്‍ വിടുമായിരുന്നോ എന്നും അവര്‍ ചോദിച്ചു. ബ്രിട്ടന്‍ മോദിക്ക് യാത്രാനുമതി നല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്ക് എതിര്‍പ്പില്ലെന്നാണ് താന്‍ പറഞ്ഞത്. ബ്രിട്ടന്‍ യാത്രാനുമതി നിഷേധിച്ചിരുന്നെങ്കില്‍ താന്‍ അനുമതി നല്‍കില്ലായിരുന്നുവെന്നും സുഷമ പറഞ്ഞു.
ഇതൊരു സ്ത്രീ വിഷമായി ഉയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ലമെന്റിനെ സ്വാധീനിക്കാന്‍ സുഷമ ശ്രമിക്കുകയാണന്ന് കോണ്‍ഗ്രസ് എം പി രഞ്ജിതാ രഞ്ജന്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത് ആരുടെയെങ്കിലും കുടുംബ കാര്യത്തിലോ ആരുടെയെങ്കിലും ഭാര്യയുടെ പേരിലോ അല്ല. ഇന്ത്യയില്‍ കുറ്റവാളിയായ ഒരാളെ സഹായിക്കാന്‍ സുഷമ സ്വരാജ് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ് പ്രശ്‌നം. കോണ്‍ഗ്രസ് നേതാവ് അംബികാ സോണി പ്രതികരിച്ചു.

കാന്‍സര്‍രോഗിയായ ഭാര്യ മിനാലിന്റെ ശസ്ത്രക്രിയക്ക് പോര്‍ച്ചുഗലിലെ ഒരു ആസ്പത്രിയില്‍ ബന്ധപ്പെട്ട രേഖകള്‍ ഒപ്പിടാനായിപ്പോകുന്നതിന് ലളിത് മോദിക്ക് യാത്രാപ്രമാണം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അഭ്യര്‍ഥിച്ചുവെന്നാണാരോപണം. ഈ ആവശ്യവുമായി സുഷമാ സ്വരാജ് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും ഇന്ത്യന്‍ വംശജനായ കീത്ത് വാസ് എം പിയെയും സമീപിച്ചുവെന്ന വാര്‍ത്ത വിവിധ മാധ്യങ്ങള്‍ പുറത്തു കൊണ്ടു വന്നിരുന്നു. പ്രശ്‌നത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രക്ഷോഭത്തിലാണ്.

---- facebook comment plugin here -----

Latest