Connect with us

Kerala

പോലീസിലെ അഴിമതി തടയുന്നതിന് ഇന്റേണല്‍ വിജിലന്‍സ് സെല്‍

Published

|

Last Updated

തിരുവനന്തപുരം: പോലീസിലെ അഴിമതി തടയുന്നതിന് ഇന്റേ്ണല്‍ വിജിലന്‍സ് സെല്‍(Internal vigilance cell) രൂപീകരിച്ചിട്ടുണ്ടെന്ന് ഡിജിപി സെന്‍കുമാര്‍. ഈ സെല്ലിലേയ്ക്ക് അഴിമതി സംബന്ധിച്ച പരാതികള്‍ അയയ്ക്കുന്നതിന് 9497991100 വാട്ട്‌സ്ആപ് നമ്പര്‍ നിലവിലുണ്ട്. ഈ നമ്പര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതാണെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് പോസറ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പോലീസിലെ അഴിമതി തടയുന്നതിന് ഘലൂാീലോ രൂപീകരിച്ചിടുണ്ട്. ഈ സെല്ലിലേയ്ക്ക് അഴിമതി സംബന്ധിച്ച പരാതികള്‍ അയയ്ക്കുന്നതിന് 9497991100 വാട്ട്‌സ്ആപ് നമ്പര്‍ നിലവിലുണ്ട്. ഈ നമ്പര്‍ പ്രവര്ത്തിക്കുന്നതാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചതായി കണ്ടു. ഈ നമ്പര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നമ്പരിലേയ്ക്കയക്കുന്ന അഴിമതി സംബന്ധിച്ച പരാതിയിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. എന്നാല്‍ ഈ നമ്പര്‍ മെസ്സേജ്കള്‍ (പരാതിയുടെ വിവരണം/ഫോട്ടോ/വിഡിയോ) മാത്രം സ്വീകരിക്കുന്നതിനുള്ളതാണ്. ഈ നമ്പരിലേക്ക് വിളിച്ചാല്‍ കിട്ടുകയില്ല. ഇതറിയാതെ പലരും ഈ നമ്പരിലേക്ക് വിളിച്ചിട്ട് “കോള്‍ എടുക്കുന്നില്ല, നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ല” എന്ന് പരാതിപെടുന്നുണ്ട്.

 

 

tp senkumarഈ നമ്പരിലേയ്ക്ക് പരാതികളും സന്ദേശങ്ങളും അയയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
1. ഇതുവരെ ഈ നമ്പരിലേക്ക് വന്ന അയ്യായിരത്തിലേറെ വാട്ട്‌സ്ആപ് സന്ദേശങ്ങളില്‍ ഭൂരിഭാഗവും “ഹായ്, ഹലോ” തുടങ്ങിയ ഉപചാരവാക്കുകളോ അല്ലെങ്കില്‍ അവ്യക്തമായ ചില ചിത്രങ്ങളോ ഒക്കെയാണ്. പരാതികളില്‍ തുടരന്വേഷണം നടത്തുന്നതിനാവശ്യമായ വ്യക്തമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാലെ തുടര്‍നടപടികള്‍ ഫലപ്രദമായി കൈക്കൊള്ളാനാകൂ.
2. നിലവിലുള്ള പരാതിയില്‍ അന്വേഷണം ഏതുവരെയായി തുടങ്ങിയ സന്ദേശങ്ങളല്ല ഇതുവഴി അയയ്‌ക്കേണ്ടത്, മറിച്ച് പുതുതായി ശ്രദ്ധയില്‍ വരുന്ന അഴിമതിയുടെ വിവരങ്ങളും അവയുടെ കഴിയുന്നത്ര വിശദാംശങ്ങളുമാണ് നല്‍കേണ്ടത്.
3. പോലീസിലെ അഴിമതി സംബന്ധിച്ച പരാതികളിന്മേല്‍ നടപടി സ്വീകരിക്കാനാണ് കിലേൃിമഹ ഢശഴശഹമിരല രലഹഹ രൂപീകരിച്ചത്. എന്നാല്‍ അഴിമതി എന്ന നിര്‍വചനത്തില്‍ വരാത്ത പോലീസിന്റെു പെരുമാറ്റം സംബന്ധിച്ച പരാതികളും ഇതുവഴി ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്. അതുപോലെ പോലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ്, പോലീസിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവയും ചിലര്‍ അയയ്ക്കുന്നുണ്ട്. ഇവയിലൊന്നിലും നടപടി എടുക്കുക എന്നത് കിലേൃിമഹ ഢശഴശഹമിരല രലഹഹ ന്റെു ചുമതലയില്‍പ്പെടുന്നതല്ല, അതിനു മറ്റു സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം.