Connect with us

National

പിടിലായ ഭീകരന്‍ മുഹമ്മദ് നവീദ് തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദം പൊളിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പിടിയിലായ പാക്ക് ഭീകരന്‍ ുഹമ്മദ് നവീദ് തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദം പൊളിഞ്ഞു. മുഹമ്മദ് നവീദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മകനെ അംഗീകരിച്ചു രംഗത്ത് വന്നതോടെയാണ് പാക് വാദം പൊളിഞ്ഞത്. മാത്രമല്ല തീവ്രവാദ സംഘടന ലശ്കറെ ത്വയ്ിബയില്‍ നിന്നും പാകിസ്താന്‍ സൈന്യത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും മുഹമ്മദ് നവീദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് പറഞ്ഞു. കൂടുതല്‍ സംസാരിക്കാനാവില്ല, ലശ്കറും സൈന്യവും തങ്ങളുടെ പിന്നാലെയുണ്ട്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും യാക്കൂബ് വെളിപ്പെടുത്തി.

തന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്കു നവീദ് നല്‍കിയ നമ്പരില്‍ നിന്നാണ് പിതാവിനെ അധികൃതര്‍ ബന്ധപ്പെട്ടത്. താന്‍ പാക്ക് പൗരനാണെന്നതിനു കൂടുതല്‍ വിവരങ്ങള്‍ നവീദ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കി. സഹോദരന്‍ മുഹമ്മദ് നദീം, ബന്ധുവും സഹോദരീഭര്‍ത്താവുമായ മുഹമ്മദ് താഹിര്‍ എന്നിവരുടെ നമ്പരും നല്‍കിയിട്ടുണ്ട്. പിടിയിലായ ഉടനെ തന്റെ സഹോദരങ്ങളിലൊരാള്‍ ഫൈസലാബാദിലെ സര്‍ക്കാര്‍ കോളജില്‍ പഠിപ്പിക്കുന്നുണ്ടെന്ന് നവീദ് പറഞ്ഞിരുന്നു. കൂടാതെ, ഒരാള്‍ വസ്ത്രനിര്‍മാണശാല നടത്തുന്നു.

മുഹമ്മദ് നവീദ് യാക്കൂബ് പാകിസ്താന്‍ പൗരനല്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പാക് വിദേശകാര്യ വക്താവ് സയ്യിദ് ഖാസി ഖലീലുല്ല പറഞ്ഞിരുന്നു. ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം പാകിസ്താനുമേല്‍ ആരോപിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ രേഖകള്‍പ്രകാരം ഇദ്ദേഹം പാക് പൗരനല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് ഇന്ത്യ തങ്ങള്‍ക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും ഖലീലുല്ല വ്യക്തമാക്കി.

---- facebook comment plugin here -----

Latest