Connect with us

Gulf

അബുദാബിയില്‍ വിവാഹ പൂര്‍വ വൈദ്യ പരിശോധന നടത്തിയത് 56,000 പേര്‍

Published

|

Last Updated

അബുദാബി: 56,000ല്‍ അധികം പേര്‍ വിവാഹ പൂര്‍വ വൈദ്യ പരിശോധന നടത്തിയതായി അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. എച്ച് ഐ വി-എയ്ഡ്‌സ്, ഹെപറ്റൈറ്റിസ് ബി & സി, സിഫിലിസ്, ജനിതകമായ രക്തവൈകല്യ രോഗങ്ങളായ താലാസീമിയ, സിക്കിള്‍-സെല്‍ ഹീമോഗ്ലോബിന്‍ തുടങ്ങിയ പരിശോധന ഇതില്‍ ഉള്‍പെടും. ഇത്തരം വൈദ്യ പരിശോധനകള്‍ പരമ്പരാഗതമായ രോഗങ്ങള്‍ തലമുറകളില്‍ നിന്നു തലമുറകളിലേക്ക് പകരുന്നത് തടയാന്‍ സഹായിക്കുമെന്ന് ഹെല്‍ത് അതോറിറ്റി അബുദാബിയിലെ ഉദ്യോഗസ്ഥയായ ഡോ. ഫരീദ അല്‍ ഹൊസനി അഭിപ്രായപ്പെട്ടു.
ദമ്പതികള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുണ്ടാവാന്‍ പരിശോധനകള്‍ സഹായകമാവും. വിവാഹിതരാവുന്നതിന് മുമ്പായി യുവതീയുവാക്കള്‍ വൈദ്യപരിശോധനക്ക് വിധേയമാവണമെന്ന് അതോറിറ്റി ഉപദേശിക്കാറുണ്ട്. ഇത്തരം വൈദ്യപരിശോധനകളിലൂടെ പരമ്പരാഗത രോഗങ്ങളുടെ തുടര്‍ച്ച ഇല്ലാതാക്കാന്‍ സാധിക്കും. 56,226 സ്ത്രീ-പുരുഷന്മാരാണ് വൈദ്യപരിശോധനക്ക് വിധേയരായത്. 2011 ഏപ്രില്‍ ഇത്തരം ഒരു പദ്ധതിക്ക് ഹെല്‍ത് അതോറിറ്റി രൂപംനല്‍കിയതിന് ശേഷം ഇതുവരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം 16,247 പേരാണ് പരിശോധനക്കായി എത്തിയത്. ഇവരില്‍ 342 പേര്‍ക്ക് ബീറ്റ താലാസീമിയ രോഗം കണ്ടെത്തുകയുണ്ടായി. എട്ടു പേര്‍ക്ക് സിക്കില്‍ സെല്‍ അനീമിയയും കണ്ടെത്തി. പരിശോധനക്ക് വിധേയരായവരില്‍ 205 പേര്‍ സിക്കിള്‍ സെല്‍ അനീമിയ വാഹകരായിരുന്നു. 36 പേരില്‍ സിഫിലിസും 140 പേരില്‍ ഹെപറ്റൈറ്റിസ് ബിയും കണ്ടെത്തിയതായും ഡോ. ഫരീദ വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest