Connect with us

National

മുല്ലപ്പെരിയാര്‍: കേന്ദ്രസേന എന്തിനെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പോലീസ് സുരക്ഷയുണ്ടെങ്കില്‍ പിന്നെ കേന്ദ്രസേന എന്തിനാണെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി. അണക്കെട്ടിന്റെ സുരക്ഷ സി ഐ എസ് എഫിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി തമിഴ്‌നാടിനെ വിമര്‍ശിച്ചത്. എല്ലാ കാര്യത്തിനും കേന്ദ്രസേന വേണമെന്ന ആവശ്യം ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

തമഴ്‌നാട് കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയാണ് എന്നായിരുന്നു കേരളത്തിന്റെ വാദം. ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയ വിഷയത്തില്‍ തമിഴ്‌നാട് വീണ്ടും വീണ്ടും അപേക്ഷകള്‍ ഫയല്‍ ചെയ്യുകയാണെന്നും കേരളം കോടതിയെ അറിയിച്ചു. സുരക്ഷക്കായി പ്രത്യേക പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാമെന്നും കേരളം കോടതിയെ അറിയിച്ചു.

കേസ് നാല് ആഴ്ചകള്‍ക്കുശേഷം വീണ്ടും പരിഗണിക്കും. വിഷയത്തില്‍ മറുപടി പറയാനായി കൂടുതല്‍ സമയം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിച്ചാണിത്.

Latest